രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ തകര്‍ത്ത് കിരീടം ചൂടി മുംബൈ

രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയെ തകര്‍ത്ത് കിരീടം ചൂടി മുംബൈ. ആവേശ ഫൈനലില്‍ 169 റണ്‍സിനാണ് മുംബൈയുടെ വിജയം. 538 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന വിദർഭയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 15 റണ്‍സിന് വീഴ്ത്തിയാണ് 368 മുംബൈ 42ാം തവണ രഞ്ജി ട്രോഫി സ്വന്തമാക്കിയത്. സ്കോര്‍- മുംബൈ ഒന്നാം ഇന്നിങ്ങ്സ് 224 റണ്‍സ്, രണ്ടാം ഇന്നിങ്സില്‍ 418. വിദര്‍ഭ ഒന്നാം ഇന്നിങ്ങ്സില്‍ 105 റണ്‍സ്, രണ്ടാം ഇന്നിങ്ങ്സില്‍ 368ന് എല്ലാവരും പുറത്ത്.

ALSO READ: ജനുവരി വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ ധനകാര്യവകുപ്പിൻ്റെ നിർദേശം

സെഞ്ച്വറിയുമായി ക്യാപ്റ്റന്ർ അക്ഷയ് വക്കറും അര്‍ധ സെഞ്ച്വറിയോടെ ചെറുത്തുനിന്ന ഹര്‍ഷ് ദുബെയും പുറത്തായതോടെവിദര്‍ഭയുടെ പ്രതിരോധം തകരുകയായിരുന്നു. മുംബൈയ്ക്ക് വേണ്ടി തനുഷ് കോട്യാന്‍ നാലുവിക്കറ്റും മുഷിര്‍ ഖാന്‍, തുഷാര്‍ദേശ് പാണ്ഡെ എന്നിവര്‍ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി. രണ്ടാം ഇന്നിങ്ങ്സില്‍ സെഞ്ച്വറി നേടിയ മുഷിര്‍ ഖാനാണ് മാന്‍ ഓഫ് ദ മാച്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News