മുംബൈ ബിഎംഡബ്ല്യു കാര്‍ അപകടം; ശിവസേന നേതാവിന്റെ മകന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മുംബൈയില്‍ ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്ല്യു ഇടിച്ച് 45കാരി മരിച്ച സംഭവത്തില്‍ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂലൈ ഏഴിനാണ് വര്‍ളിയില്‍ വച്ച് രാവിലെ 5.30ന് ഷാ ഓടിച്ച ബിഎംഡബ്ല്യു ദമ്പതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ഇടിച്ചത്. മരിച്ച കാവേരി നക്വയുടെ ഭര്‍ത്താവ് പ്രദീപ് പരിക്കേറ്റ് ചികിത്സയിലാണ്.

ALSO READ:  മുംബൈ – പൂനൈ എക്‌സ്പ്രസ് വേയിൽ ബസും ട്രാക്ടറും കൂട്ടിയിടിച്ച് 5 തീർഥാടകർ മരിച്ചു; 30 ലധികം പേർക്ക് പരിക്ക്

പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയെ മുംബൈയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മൂന്നു ദിവസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. ഷായുടെ സുഹൃത്ത് 15 മിനിറ്റ് ഫോണ്‍ ഉപയോഗിച്ചതാണ് വഴിത്തിരിവായത്. ഇതോടെ പൊലീസ് സുഹൃത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഉപയോഗിച്ച് പ്രതിയിലേക്ക് എത്തുകയായിരുന്നു.

സംഭവത്തിന് ശേഷം ഇയാള്‍ എവിടേക്ക് പോയി ആരെയൊക്കെ കണ്ടു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇയാള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നു. മാത്രമല്ല ഇയാള്‍ മുടി മുറിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളുടെ കസ്റ്റഡി ഇന്ന് അവസാനിച്ചതോടെയാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

ALSO READ: കർണാടക ഗോകർണത്തിനടുത്തുണ്ടായ മണ്ണിടിച്ചിലിൽ മരണം ഏഴായി; അപകടത്തിൽപ്പെട്ടത് ഒരു ഗ്യാസ് ടാങ്കറടക്കം നിരവധി വാഹനങ്ങൾ

പൊലീസ് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ താടി ഷേവ് ചെയ്യുകയും മുടി വെട്ടുകയും ചെയ്‌തെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. അപകടത്തിന് ശേഷം ഇയാള്‍ക്ക് ആരാണ് അഭയം നല്‍കിയതെന്ന് പൊലീസ് അന്വേഷിക്കുകയാണ്. പ്രതി സ്ഥിരം മദ്യപാനിയാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

പല്‍ഗാര്‍ ജില്ലയില്‍ നിന്നുള്ള ശിവസേനാ നേതാവ് രാജേഷ് ഷായുടെ മകനാണ് പ്രതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News