മുംബൈ ബോട്ട് ദുരന്തം: കാണാതായ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി, മരണസംഖ്യ 14 ആയി

Mumbai Boat Accident

മുംബൈ തീരത്ത് നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാണാതായ രണ്ട് യാത്രക്കാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷവും തുടരുന്ന തിരച്ചിലിലാണ് 43 കാരൻ്റെ മൃതദേഹം കണ്ടെത്തിയത്. അതെ സമയം കാണാതായ ഏഴ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

മുംബൈ നഗരത്തെ നടുക്കിയ സംഭവത്തിൽ 11 ബോട്ട് യാത്രക്കാരും 4 നാവികസേനാംഗങ്ങളും ഉൾപ്പെടെ 14 പേർ മരിക്കുകയും മൂന്ന് മലയാളികൾ അടക്കം 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.

Also Read: മുംബൈ ബോട്ടപകടം; ചികിത്സയിലുള്ള മലയാളി കുട്ടിയെ കുടുംബത്തിനൊപ്പം വിട്ടു

നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരുടെ ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. 20 കുട്ടികളടക്കം ഏകദേശം 110 യാത്രക്കാരാണ് ഫെറിയിൽ ഉണ്ടായിരുന്നത്. ഇരുപതോളം പേർക്ക് പരിക്കേറ്റു . ചികിത്സയിൽ ഉള്ളവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

അതേസമയം, മുംബൈ ബോട്ടപകടത്തിൽ ചികിത്സയിലുള്ള മലയാളി കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ സുരക്ഷിതരാണ്. പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടുവെന്ന് മുംബൈയിലെ നോർക്ക ഓഫീസർ റഫീഖ് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ബോട്ടുകള്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സ്പീഡ് ബോട്ട് കുതിച്ചത് സിഗ്‌സാഗ് പാറ്റേണില്‍

രക്ഷിതാക്കൾ കൂടെയുണ്ടായിരുന്നുവെന്ന് ഏബിൾ മാത്യു പറഞ്ഞതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചതും മാതാപിതാക്കളെ കണ്ടെത്തിയതും . അപകടത്തിൽ പെട്ട ഇവരെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ആശയക്കുഴപ്പമുണ്ടാകാൻ കാരണമായതെന്നും പരിക്കേറ്റ ഏബിളിനെ രക്ഷിതാക്കൾക്ക് കൈമാറിയെന്നും റഫീഖ് പറഞ്ഞു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News