മുംബൈയിൽ ബോട്ടപകടം; രണ്ട് പേർ മരിച്ചു

mumbai accident

മുംബൈയിൽ ബോട്ടപകടത്തിൽ രണ്ട് പേർ മരിച്ചു.ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടകാരണം അവ്യക്തമാണ്.

ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്നും എലെഫന്റാ ഐല ന്റിലേക്ക് പോകുകയായിരുന്ന ബോട്ടാണ് മുംബൈ തീരത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ 77 പേർ ബോട്ടിലുണ്ടായിരുന്നു.

ALSO READ; യുപിയിൽ ദളിത് വരനെ കുതിരപ്പുറത്തുനിന്നിറക്കി കല്ലെറിഞ്ഞു, അഞ്ച് പേർ അറസ്റ്റിൽ

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ലൈഫ് ജാക്കറ്റ് അണിഞ്ഞ യാത്രക്കാരെക്കാരെ അപകടത്തിൽ നിന്നും രക്ഷിക്കുന്നതും മറ്റൊരു ബോട്ടിലേക്ക് അവരെ സുരക്ഷിതമായി കയറ്റുന്നതും വിഡിയോയിൽ കാണാം.

ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് സംഭവ സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യൻ നേവി, ജവഹർലാൽ നെഹ്‌റു അതോറിറ്റി, കോസ്റ്റ് ഗാർഡ്, യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. മത്സ്യത്തൊഴിലാളികളും ഇതിൽ പങ്കാളിയായിട്ടുണ്ട്.

ALSO READ; A passenger lost their life, and others were rescued after a ferry, Neelkamal, capsized off the Mumbai coast on Wednesday, with a search ongoing for about a dozen missing individuals, according to police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News