ഐപിഎൽ താരലേലം; ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മുംബൈ

ഐപിഎൽ താരലേലത്തിന് മുന്നോടിയായി ടീമുകൾക്ക് കളിക്കാരെ നിലനിർത്താനുള്ള സമയപരിധി ഇന്ന് വൈകിട്ട് നാലിന് അവസാനിക്കും. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് മുംബൈ ഫ്രാഞ്ചൈസി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ട്രാന്‍സ്‌ഫറിനാണ് മുംബൈ ശ്രമിക്കുന്നത് എന്നാണ് വിവരം.

ALSO READ:കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ഗുജറാത്ത് ടൈറ്റന്‍സിനെ രണ്ട് സീസണില്‍ നയിച്ച ഹാര്‍ദിക്കിനെ ടീമിലേക്ക് തിരികെകൊണ്ടുവരാനായി മുംബൈ  ഫ്രാഞ്ചൈസി 15 കോടി രൂപ ഗുജറാത്ത് ടൈറ്റന്‍സിന് നൽകും. ഇത് കൂടാതെ വലിയൊരു ട്രാന്‍സ്‌ഫര്‍ ഫീ കരാറിന്‍റെ ഭാഗമാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്.

ALSO READ: എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയി, പിന്നെ നടന്നത് കൂട്ടയടി

ഗുജറാത്ത് ടൈറ്റന്‍സിനെ 2022ലെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്കും തൊട്ടടുത്ത സീസണില്‍ റണ്ണറപ്പ് സ്ഥാനത്തേക്കും എത്തിച്ചതും ഹാര്‍ദിക് പാണ്ഡ്യയായിരുന്നു .2015 മുതല്‍ 2021 വരെ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു ഹാര്‍ദിക് പാണ്ഡ്യ .പിന്നീട് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോയ ഹാർദിക് രണ്ട് സീസണുകളില്‍ 30 ഇന്നിംഗ്‌സില്‍ 41.65 ശരാശരിയിലും 133.49 സ്ട്രൈക്ക് റേറ്റിലും 833 റണ്‍സും 8.1 ഇക്കോണമിയില്‍ 11 വിക്കറ്റും സ്വന്തമാക്കി.

2022 ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പാണ്ഡ്യക്കായിരുന്നു.ഐപിഎല്‍ കരിയറിലാകെ 123 മത്സരങ്ങളില്‍ 2309 റണ്‍സും 53 വിക്കറ്റും ഹാര്‍ദിക് പാണ്ഡ്യയുടെ പേരിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News