മുംബൈയിൽ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരൻ മരിച്ചു

MUMBAI

മുംബൈയിൽ 19കാരനോടിച്ച കാറിടിച്ച് നാലുവയസുകാരൻ മരിച്ചു. വഡല ഏരിയയിൽ അംബേദ്കർ കോളേജിന് സമീപമായിരുന്നു അപകടം.

വിൽ പാർലെ സ്വദേശിയായ സന്ദീപ് ഗോലെ ഓടിച്ച ഹ്യുണ്ടായ് ക്രെറ്റ കാറാണ് കുട്ടിയെ ഇടിച്ചത്. അംബേദ്കർ കോളേജിന് സമീപം വഴിയോരത്ത് താമസിക്കുന്ന തൊഴിലാളിയുടെ മകനാണ് കാറിടിച്ച് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ; തമിഴ്‌നാട്ടിൽ മകനെ കഴുത്തറുത്ത് കൊന്ന ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

മുംബൈയിൽ നിയന്ത്രണം വിട്ട ‘ബെസ്റ്റ്’ ബസ് അപകടത്തിൽപെട്ട് ഏഴ് പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഈ അപകടം ഉണ്ടായത്. അപകടത്തിൽ ഇരുപതോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. 42 ലധികം പേർക്ക് പരുക്കും പറ്റിയിരുന്നു.

അതേസമയം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാഹനാപകടം കൂടിയ സംസ്ഥാനങ്ങളിൽ മഹാരാഷ്ട്ര ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. ഉത്തർ പ്രദേശിലാണ് ഏറ്റവും കൂടുതൽ വാഹനാപകട മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2018-2022 കാലയളവിൽ 1,08,882 പേർ യുപിയിൽ മരിച്ചതായാണ് വിവരം.തൊട്ടു പിന്നാലെ തമിഴ്‌നാട്ടിൽ 84,316 പേരും മഹാരാഷ്ട്രയിൽ 66,370 പേരും വാഹനാപകടത്തിൽ മരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News