മുംബൈയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; മരണം പത്തായി

മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിലെ ഒരു കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിച്ചു മരിച്ചവരുടെ വീണ്ടും ഉയർന്നു. ഇന്ന് നടന്ന തിരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. മുപ്പതോളം പേരെ രക്ഷിക്കാനായി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബോയ്‌ലറിന്റെ ഏഴരക്കിലോ തൂക്കമുള്ള കഷ്ണം ഒന്നര കിലോമീറ്റർ അകലെ തെറിച്ചു വീണപ്പോൾ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പ്രദേശവാസിയായ വീട്ടമ്മ പറയുന്നു.

Also Read: സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി; മഴയെ നേരിടാൻ കേരളം സജ്ജം: മന്ത്രി കെ രാജൻ

സംഭവത്തിൽ അറുപതോളം പേരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇവരുടെ ചികിത്സ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. ഡോംബിവ്‌ലി എംഐഡിസി സമുച്ചയത്തിൻ്റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് അപകടമുണ്ടായത്. കാരണം ഇനിയും വ്യക്തമല്ല. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതെ സമയം ഡോംബിവ്‌ലിയിലെ ജനവാസ മേഖലയിലുള്ള കെമിക്കൽ ഫാക്ടറികൾ ആറു മാസത്തിനകം മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശ്രീകാന്ത് ഷിൻഡെ എം പി പറഞ്ഞു.

Also Read: അപകടകരമായ രാസവസ്തുക്കൾ നിർമ്മിക്കുന്ന കമ്പനികളെ ജനവാസ മേഖലയിൽ നിന്ന് മാറ്റുമെന്ന് ശ്രീകാന്ത് ഷിൻഡെ എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News