വനിതാ കൊറിയോഗ്രാഫറുടെ വീഡിയോ അശ്ലീലക്കുറിപ്പോടെ പങ്കുവച്ചു ; വെല്ലുവിളികള്‍ക്കും വാഗ്വാദങ്ങള്‍ക്കും ഒടുവില്‍ യുവാവിനെതിരെ കേസ്

മുംബൈ സ്വദേശിയായ വനിതാ കൊറിയോഗ്രാഫറുടെ വീഡിയോ കോത (വേശ്യാലയങ്ങള്‍ക്ക് ഉപയോഗിക്കുന്ന പഴയപദം), ബാര്‍ ഡാന്‍സര്‍ എന്നീ പരാമര്‍ശങ്ങള്‍ നടത്തി പങ്കുവച്ച യുവാവിനെതിരെ കേസ്. സമൂഹമാധ്യമത്തില്‍ തന്റെ സമ്മതമില്ലാതെ വീഡിയോ പങ്കുവച്ചതിനും അശ്ലീലക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്തിനും എതിരെ ശ്രുതി പരിജ എന്ന യുവതിയാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. പല തവണ ഈ വീഡിയോ നീക്കം ചെയ്യണമെന്ന് ശ്രുതി ആവശ്യപ്പെട്ടെങ്കിലും യുവാവ്  തയ്യാറായിരുന്നില്ല.

ALSO READ: സംശയങ്ങൾക്കു മറുപടി നൽകുക മാത്രമല്ല നിങ്ങൾക്കിഷ്ട്ടപ്പെട്ട ജോലിക്ക് അപേക്ഷിക്കാനുള്ള സഹായവും ചെയ്തു തരും; ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനം വിശദീകരിച്ച് തോമസ് ഐസക്

പ്രതീക് ആര്യന്‍ എന്ന യുവാവ് ഈ വീഡിയോ പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി പലതവണ ഇത് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ വെറുമൊരു ഭാഗമാത്രമാണ് യുവതിയെന്നും വീഡിയോയില്‍ അവര്‍ക്ക് അവകാശമൊന്നുമില്ലെന്നുമാണ് പ്രതീക് ആര്യന്‍ പറഞ്ഞത്. ഓണര്‍ഷിപ്പ് ക്ലെയിമില്ലെങ്കില്‍ വീഡിയോയും മാന്യമായ ഏത്  അഭിപ്രായവും തനിക്ക് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാമെന്നും ഇയാള്‍ സ്വയം ന്യായീകരിച്ചു. ഒടുവില്‍  കേസ് കൊടുക്കാക്കാന്‍ ഇയാള്‍ യുവതിയെ വെല്ലുവിളിക്കുന്നുമുണ്ട്.

ALSO READ: ചേർത്തലയിൽ ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒരു കോളെജ് ഫെസ്റ്റില്‍ യുവതി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ഇക്കഴിഞ്ഞ 13നാണ് പ്രതീക് ഇത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇന്ത്യന്‍ സ്‌കൂളുകളും കോളജുകളും പരമ്പരാഗതവും പ്രാദേശികവുമായ സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പേരുകേട്ടതാണെന്നും എന്നാല്‍ ഇപ്പോള്‍ അത് ഒരു ‘കോത’ ആയി മാറിയിരിക്കുന്നുവെന്നും പ്രതീക് ഈ വീഡിയോയ്ക്ക് കുറിപ്പായി നല്‍കി. സാംസ്‌കാരിക പരിപാടികളുടെ പേരില്‍ ഐറ്റം ഗാനങ്ങള്‍ക്ക് ശരീരം അനക്കുകയാണെന്നും വിദ്യാഭ്യാസ സമ്പ്രദായത്തിനൊപ്പം ഇന്ത്യയിലെ സാംസ്‌കാരിക വ്യവസ്ഥയും അപകടത്തിലാണെന്നും പ്രതീക് അഭിപ്രായപ്പെട്ടിരുന്നു.

ALSO READ: ചാലക്കുടിയിൽ ഫർണീച്ചർ വർക്ക് ഷോപ്പിൽ തീപിടുത്തം; 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

25 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. ഇതോടെ താന്‍ വിദ്യാര്‍ത്ഥിയല്ലെന്നും കോളേജ് ഫെസ്റ്റിന് വിധികര്‍ത്താവായി എത്തിയപ്പോള്‍ കുട്ടികളുടെ അഭ്യര്‍ത്ഥന മാനിച്ച് നൃത്തം ചെയ്തതാണെന്നും ശ്രുതി പറയുന്നു.

&nb

sp;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News