ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ ഫെബ്രുവരി 8ന് ഡൽഹിയിൽ സംഘടിപ്പിച്ചിട്ടുള്ള സമരത്തിന് മഹാരാഷ്ട്ര സി ഐ ടി യു വിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിൽ സിപിഐ (എം) മുംബൈ കമ്മിറ്റിയും അണി ചേരും. ഫിബ്രവരി 8 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3:00 മുതൽ 5:00 വരെ ആസാദ് മൈതാനിയിൽ അഖിലേന്ത്യാ കിസാൻ സഭ ദേശീയ അധ്യക്ഷൻ അശോക് ധവളെയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യസംഗമം നടക്കും.

Also Read: കേന്ദ്രത്തിനെതിരെ പ്രതിഷേധജ്വാല; കേരളം ഇന്ന് ദില്ലിയിൽ

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും അടക്കം എൽ ഡി എഫിന്റെ എം എൽ എ മാരും, എം പി മാരും അടക്കം പങ്കെടുക്കുന്ന ഈ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ബിജെപി ഇതര പാർട്ടികളുടെ സർക്കാരുകളിൽ നിന്നും. എന്നിട്ടും കേരളത്തിലെ കോൺഗ്രസും, യു ഡി എഫും മുഖം തിരിച്ചിരിക്കുന്നത് കടുത്ത എൽ ഡി എഫ് വിരോധം കൊണ്ടും ബിജെപി വിധേയത്വം കൊണ്ടുമാണെന്ന് സി ഐ ടി യു മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് പി ആർ കൃഷ്ണൻ കുറ്റപ്പെടുത്തി.ഇത് ജനം തിരിച്ചറിയുമെന്നും പി ആർ കൂട്ടിച്ചേർത്തു.

Also Read: ഏക സിവിൽ കോഡിന്റെ ആദ്യ പരീക്ഷണം; ഏക സിവിൽ കോഡ് ബിൽ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ

ഈ സമരത്തിന്റെ ഒരു സവിശേഷത ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾ കലവറയില്ലാത്ത പിന്തുണ നൽകുന്നുവെന്നതാണെന്നും പി ആർ കൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News