ആദ്യം ലീഡ് പിന്നെ വമ്പന്‍ വീഴ്ച; മോഹന്‍ ബഗാനെ തകര്‍ത്ത് മുംബൈക്ക് ഐഎസ്എല്‍ കിരീടം

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മുംബൈ സിറ്റി വിജയികളായി. ഹോര്‍ഹെ പെരേര ഡയസ്, ബിപിന്‍ സിംഗ്, ജാക്കൂബ് വോജുസ് എന്നിവരാണ് മുംബൈക്ക് വേണ്ടി ഗോള്‍ നേടിയത്. 44ാം മിനിറ്റില്‍ മോഹന്‍ ബഗാനു വേണ്ടി ആദ്യ ഗോള്‍ ജേസണ്‍ കമ്മിന്‍സ് നേടി ലീഡ് ഉയര്‍ത്തിയെങ്കിലും പിന്നീട് അവര്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് ഉണ്ടായത്. മൂംബൈ ഇത് രണ്ടാം തവണയാണ് ഐഎല്‍എല്‍ ജേതാക്കളാകുന്നത്.

ALSO READ:   തൃശൂർ കൊടുങ്ങല്ലൂരിൽ വീണ്ടും കള്ളക്കടൽ പ്രതിഭാസം

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യാവസാനം ആവേശം നിറഞ്ഞു നിന്നു. 44ാം മിനിറ്റില്‍ ദിമിത്രിയോസ് പെട്രറ്റോസിന്റെ ഷോട്ട് മുംബൈ ഗോളി ഫുര്‍ബ ലചെന്‍പ തട്ടിയകറ്റി. റീബൗണ്ടില്‍ ബോക്‌സിനകത്തുനിന്ന് പന്തു ലഭിച്ച ജേസണ്‍ കമിന്‍സ് ഗോളിയുടെ മുകളിലൂടെ ലക്ഷ്യം കണ്ടു.

ALSO READ:  നേതൃയോഗത്തിന് ശേഷവും സുധാകരന് പദവി കൈമാറിയില്ല; എംഎം ഹസ്സന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പദവിയില്‍ തുടരും

53ാം മിനിറ്റില്‍ നൊഗ്വേറയുടെ പാസില്‍ പന്തു ലഭിച്ച ഡയസ് ബഗാന്‍ താരം മന്‍വീര്‍ സിംഗിനെ മറികടന്ന് ലക്ഷ്യം കണ്ടു. പിന്നീട് 81ാം മിനിറ്റില്‍ മുംബൈ ലീഡ് നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News