പബ്ജി പ്രണയം; സീമ ഹൈദര്‍ തിരികെ പാകിസ്താനില്‍ എത്തിയില്ലെങ്കില്‍ ഭീകരാക്രമണം നടത്തുമെന്ന് പൊലീസിന് ഭീഷണി സന്ദേശം

ഓണ്‍ലൈന്‍ ഗെയിമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായി കാമുകനെ തേടി ഇന്ത്യയിലെത്തിയ യുവതി തിരിച്ച് പാകിസ്താനില്‍ എത്തിയില്ലെങ്കില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. മഹാരാഷ്ട്രയിലെ മുംബൈ ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബുധനാഴ്ചയാണ് ഭീഷണി സന്ദേശമെത്തിയത്.

Also Read- മലപ്പുറത്ത് 34 കാരി 18 കാരനോടൊപ്പം ഒളിച്ചോടി; ഭർത്താവ് പൊലീസിൽ പരാതി നൽകി

ഭീഷണി ഉയര്‍ത്തിയ ആള്‍ വാട്‌സ് ആപ്പിലൂടെ ഉറുദുവിലാണ് സന്ദേശം അയച്ചത്. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണം ആവര്‍ത്തിക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരായിരിക്കും ഇതിന് ഉത്തരവാദികളെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സന്ദേശം അയച്ചയാളുടെ ഐപി വിലാസം കണ്ടെത്താന്‍ ശ്രമിക്കുന്നതായും പൊലീസ് അറിയിച്ചു.

Also Read- ‘ഭക്ഷണത്തില്‍ കുറച്ച് തക്കാളി മാത്രം, തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്’: സുനില്‍ ഷെട്ടി

പാകിസ്താന്‍ സ്വദേശിയായ സീമ ഹൈദര്‍ നോയിഡയില്‍ താമസിക്കുന്ന കാമുകന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. ഓണ്‍ലൈന്‍ ഗെയിം പബ്ജി കളിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയില്‍ അനധികൃതമായി താമസിച്ചതിന്റെ പേരില്‍ സീമയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ഇരുവരും വിവാഹം കഴിച്ച് ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News