ബോട്ടുകള്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സ്പീഡ് ബോട്ട് കുതിച്ചത് സിഗ്‌സാഗ് പാറ്റേണില്‍

mumbai-ferry-accident-gateway-of-india

മുംബൈ തീരത്ത് അറബിക്കടലില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടില്‍ ഇടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പരീക്ഷണത്തിനിടെ എഞ്ചിൻ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീഡ് ബോട്ട് യാത്രാ ബോട്ടിൽ ഇടിച്ചത്. അഞ്ച് പേരുമായി സ്പീഡ് ബോട്ട് സിഗ്-സാഗ് പാറ്റേണില്‍ നീങ്ങുന്നത് വീഡിയോയിൽ കാണിക്കുന്നു. സംഭവത്തില്‍ നാവികസേനാംഗവും ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചററില്‍ (ഒഇഎം) നിന്നുള്ള രണ്ട് പേരും ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്.

അപകടത്തിന് സെക്കന്‍ഡുകള്‍ക്ക് മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. ബോട്ട് ആദ്യം ഇടത്തേക്കും തുടര്‍ന്ന് വലത്തേക്കും വെട്ടിത്തിരിയുന്നത് കാണാം. കുറച്ചു ദൂരം സഞ്ചരിച്ച് ഇടത് വശത്തേക്ക് പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് 110 ആളുകളുമായി യാത്ര ചെയ്യുന്ന പാസഞ്ചര്‍ ഫെറിക്ക് സമീപം എത്തുന്നു.

Read Also: മുംബൈ ബോട്ടപകടത്തിൽപെട്ടവരിൽ മലയാളി കുടുംബവും

ബോട്ട് ഡ്രൈവര്‍ ദിശ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും ഫെറിയില്‍ ഇടിക്കുകയും ചെയ്യുന്നത് കാണാം. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ് ദ്വീപിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന നീല്‍ കമല്‍ എന്ന പാസഞ്ചര്‍ ഫെറിയുമായാണ് സ്പീഡ് ബോട്ട് കൂട്ടിയിടിച്ചത്. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News