മുംബൈയിൽ യാത്ര ബോട്ട് അപകടത്തിൽ നാവികസേനയുടെ സ്പീഡ് ബോട്ടിൻ്റെ ഓപ്പറേറ്റർ കരംവീർ യാദവ് എന്ന നാവികനാണെന്ന് തിരിച്ചറിഞ്ഞു. നാവികസേനയുടെ സ്പീഡ് ബോട്ടിലുണ്ടായിരുന്ന ആറ് പേരിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സ്പീഡ് ബോട്ട് ഓടിച്ചിരുന്ന നേവി ഉദ്യോഗസ്ഥൻ കരംവീർ യാദവ് ഗുരുതരമായി പരിക്കേറ്റ് ഐഎൻഎസ് അശ്വിനി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. യാദവിൻ്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കൊളാബ പൊലീസ് സുഖം പ്രാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. നേവി സ്പീഡ് ബോട്ട് ഓപ്പറേറ്ററുടെ അമിതാവേശമാണ് അപകടത്തിന് കാരണമായി രക്ഷപ്പെട്ട യാത്രക്കാരിൽ ഒരാൾ പൊലീസിന് മൊഴി നൽകിയത്.
Also read: അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ നിന്നും ഒഴിഞ്ഞ് മാറി കേന്ദ്രം
കപ്പലിലുണ്ടായിരുന്ന ആറുപേരിൽ ഷെഖാവത്തും യാദവും മാത്രമാണ് നേവി ഉദ്യോഗസ്ഥർ. ബാക്കിയുള്ള നാലുപേരെർ കരാർ അടിസ്ഥാനത്തിൽ നിയമിച്ചവരാണ്.
അതേസമയം നീൽ കമൽ എന്ന ഫെറി ബോട്ടുടമയും നടത്തിപ്പുകാരും ഉൾപ്പെടെ 16 പേരുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ അപകടത്തിൽപ്പെട്ട ഫെറി ബോട്ടിൻ്റെ പരിശോധന നടത്തുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ കൂടുതൽ അന്വേഷണത്തിനായി ബോട്ട് എലിഫൻ്റ ദ്വീപിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Also read: മെഡിക്കല്‍ സീറ്റുകള്‍ പാഴാക്കരുത്, രാജ്യം ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്നു; സുപ്രീംകോടതി
ബോട്ട് ദുരന്തത്തിൽ 14 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുപതോളം പേർക്ക് പരിക്കേറ്റു. രണ്ട് കപ്പലുകളിലായി ഉണ്ടായിരുന്ന 113 പേരിൽ 98 പേരെയാണ് രക്ഷപ്പെടുത്തിയത്. അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരനായി തിരച്ചിൽ തുടരുകയാണ്. മുംബൈ ബോട്ടപകടവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഇന്ത്യൻ നേവിയോടും മഹാരാഷ്ട്ര മാരിടൈം ബോർഡ് അധികൃതരോടും വിശദീകരണം തേടിയിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here