മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3 പേർ മരിച്ചു

MUMBAI FIRE

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു. അന്ധേരി വെസ്റ്റിലെ ലോകാന്ദ്വല കോംപ്ലക്സിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.ലോകാന്ദ്വല കോംപ്ലക്സിലെ റിയ പാലസ് ബിൽഡിങ്ങിലെ പത്താം നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ്  മുംബൈ ഫയർ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ALSO READ; വിമാനങ്ങളിൽ തുടർച്ചയായ ബോംബ് ഭീഷണി; വീണ്ടും യോഗം വിളിച്ച് വ്യോമയാന മന്ത്രാലയം

തീപിടുത്തത്തിൽ പരിക്ക് പറ്റിയ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പേലുബെട്ട (42) എന്നിവരാണ് മരിച്ചത്.തീപിടിത്തത്തിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.

ALSO READ; സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്; ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഈ മാസം ആദ്യവും സമാനമായ ഒരു അപകടം മുംബൈയിൽ ഉണ്ടായിരുന്നു. ചെമ്പൂരിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് വയസ്സുകാരി ഉൾപ്പടെ ഒരു കുടുംബത്തിലെ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News