മുംബൈയിൽ മലയാളി പെൺകുട്ടിയെ അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ പീഡിപ്പിച്ച സംഭവത്തിൽ പരാതി നൽകി

മുംബൈയിൽ കുർളയിൽ രണ്ടു വർഷം മുൻപാണ് 17 വയസ്സുള്ള മലയാളി പെൺകുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേർന്ന് പീഡിപ്പിച്ചത്. ഏറെനാൾ നീണ്ട കൗൺസലിങ്ങിനൊടുവിലാണ് പെൺകുട്ടി ഈയിടെ വെളിപ്പെടുത്തിയത്. തുടർന്നാണ് പരാതി നൽകിയത്.2021 -ൽ നാല് തവണ പീഡിപ്പിച്ചതായാണ് പരാതി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ പെൺകുട്ടിയുടെ അമ്മ ജോലിക്കു പോയ രാത്രികളിലാണ് പീഡനം നടന്നത്. അമ്മയുടെ മൂന്ന് സുഹൃത്തുക്കൾ മുംബൈയിലെ വീട്ടിൽ ഏതാനും ദിവസം താമസിച്ചിരുന്നു . സ്ത്രീകൾ മദ്യം കലർത്തിയ പാനീയം നൽകി മകളെ ലൈംഗികമായി പീഡിപ്പിക്കുകയും പുരുഷ സുഹൃത്തിനെ പീഡിപ്പിക്കാൻ അനുവദിക്കുകയും ചെയ്തതായുമാണ് ആരോപണം.

ALSO READ: ‘ഗർഭച്ഛിദ്രത്തിന് ഇനി ഭർത്താവിന്റെ സമ്മതം ആവശ്യമില്ല’, അനിവാര്യമായ മാറ്റങ്ങളിലേക്ക് ചുവടുവെച്ച് യു എ ഇ

പന്ത്രണ്ടാം വയസ്സിൽ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടർന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിനെ അമ്മയും മകളും മാത്രമുള്ള കുർളയിലെ ഫ്ലാറ്റിൽ 2019 മുതൽ 2022 വരെ അഭയം നൽകി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളകളിൽ മകൾക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഒരിക്കൽ ഇവരിൽ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

ALSO READ: ആരോഗ്യവകുപ്പിന്റെ പേരില്‍ നിയമന തട്ടിപ്പ്; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കസ്റ്റഡിയില്‍

നഗ്ന ഫോട്ടോകളും വിഡിയോകളും പകർത്തിയ പ്രതികൾ തുടർന്ന് പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്യുകയായിരുന്നു. പുറത്തുപറഞ്ഞാൽ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം പെൺകുട്ടി കടുത്ത മാനസികസംഘർഷത്തിലായി. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെയാണ് ആദ്യം നവിമുംബൈയിലും പിന്നീട് കേരളത്തിലും കൗൺസലിങ്ങിനു കൊണ്ടുപോയത്. തുടർന്നാണ് സംഭവിച്ച കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തുന്നതെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.കൗൺസലിങ് സ്ഥാപനം ഇടപെട്ടാണ് കേരള പൊലീസിലും ചൈൽഡ്‌ലൈനിലും വിവരം അറിയിക്കുന്നത്. പീ‍ഡനം നടന്നത് മുംബൈയിലായതിനാൽ കുർള പൊലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News