മുംബൈയില്‍ നാശനഷ്ടങ്ങള്‍ വിതച്ച് മഴ: 8 മരണം, 64 പേര്‍ക്ക് പരുക്ക്

മുംബൈയില്‍ കനത്തമഴയിലും കാറ്റിലും പമ്പിന് മുകളിലേക്ക് കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു.

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് മുബൈ ഘാഡ്‌കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് പെട്രോള്‍ പമ്പിന് മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബോര്‍ഡ് തകര്‍ന്നുവീണതോടെയാണ് നിരവധി വാഹനങ്ങള്‍ ഇതിനിടയില്‍ കുടുങ്ങി. പെട്രോള്‍ പമ്പിന് എതിര്‍വശത്തായിരുന്നു പരസ്യബോര്‍ഡ്.

ALSO READ:   “പാട്ടിന്റെ ആ ഇരു ‘മുടി’യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്. കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്‍’: സന്നിദാനന്ദന് പിന്തുണയുമായി ബി.കെ. ഹരിനാരായണന്‍

പരിക്കേറ്റവരെ രാജവാഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങള്‍ സ്ഥലത്തെത്തിയാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്.

12 ഫയര്‍ എഞ്ചിനുകളും രണ്ട് ക്രെയിനുകളുമെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ഹോര്‍ഡിംഗ് തകര്‍ന്നപ്പോള്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. പന്ത് നഗറിലെ ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം സ്ഥാപിച്ചിരുന്ന കൂറ്റന്‍ പരസ്യ ബോര്‍ഡാണ് തൊട്ടടുത്ത പെട്രോള്‍ പമ്പില്‍ തകര്‍ന്നുവീണതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

മഴയിലും കാറ്റിലും മുംബൈയിലെ പല ഭാഗങ്ങളിലും ജനജീവിതം താറുമാറാകുകയും നാശനഷ്ടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ALSO READ:  റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

ആദ്യ മഴ ലോക്കല്‍ ട്രെയിന്‍ സര്‍വീസിനേയും ബാധിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരന്‍ വിവിധ റെയില്‍വേ സ്‌റേഷനുകളിലായി കുടുങ്ങിപ്പോയത്. നഗരത്തിന്റെ പല ഭാഗങ്ങളിലും വഴിയോരങ്ങളിലെ വലിയ ബോര്‍ഡുകള്‍ നിലം പതിച്ചതോടെ ഈ മേഖലയിലെ ഗതാഗതം തടസപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News