ഐപിഎല്ലില്‍ ഇന്ന് മുംബൈ-ഹൈദരാബാദ് പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് മുംബൈ-ഹൈദരാബാദ്  പോരാട്ടം. സീസണില്‍ തോല്‍വിയോടെ തുടക്കമിട്ട മുംബൈ വിജയ വഴിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് മുംബൈക്ക് കരുത്താകും.

മുംബൈക്ക് സമാനമായ തുടക്കമായിരുന്നു ഹൈദരാബാദിന്റേ്തും അവസാന രണ്ടു മത്സരങ്ങളില്‍ പഞ്ചാബിനെയും കൊല്‍ക്കത്തയെയും തകര്‍ത്ത് വിജയ പാതയിലാണ് ഹൈദരാബാദും, സീസണിലെ ആദ്യ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കിലും എയിഡന്‍ മാര്‍ക്രത്തിലുമാണ് സണ്‍റൈസേര്‍സിന്റെ പ്രതീക്ഷ.

ഇന്ന് രാത്രി 7.30 ന് ഹൈദരാബാദിന്റെ തട്ടകമായ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News