പണം ഇല്ലാത്തതുകൊണ്ടല്ല…അതിന് പിന്നിലുമൊരു കാരണമുണ്ട്! കീറിയ സോക്സ് ധരിച്ച ചിത്രം വൈറലായതിനു പിന്നാലെ മറുപടിയുമായി ഐഐടി പ്രൊഫസര്‍

IIT

ബോംബെ ഐഐടി പ്രൊഫസര്‍ ചേതന്‍ സിങ്ങ് സോളങ്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്ന  വ്യക്തി. കാര്യമെന്തെന്നാൽ അദ്ദേഹത്തിന്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. കീറിയ സോക്സ് ധരിച്ച് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഇരിക്കുന്ന ചിത്രമാണത്. ഐഐടിയിലെ പ്രൊഫസറായിട്ടും ഒരു പുതിയ സോക്സ് വാങ്ങാത്തതെന്തേ എന്നതടക്കമുള്ള ചോദ്യങ്ങളാണ് ഈ വൈറൽ ചിത്രത്തിന് താഴെ പലരും കുറിച്ചത്. ഇതോടെ ചോദ്യങ്ങൾക്ക് പ്രൊഫസർ ചേതൻ തന്നെ മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

‘എൻ്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ഞാൻ ഏറ്റവും മികച്ച ഗാഡ്‌ജെറ്റുകൾ ഉപയോഗിച്ചേക്കാം, എന്നാൽ എൻ്റെ കാർബൺ ഫൂട്ട്പ്രിൻ്റുകൾ കുറയ്ക്കുന്നതിന് ഏറ്റവും കുറഞ്ഞ അളവിലുള്ള മെറ്റീരിയൽ ഉപയോഗിക്കാനാണ് എൻ്റെ  ശ്രമം.കീറിയ സോക്സ് തന്നെയാണ്  ചിത്രത്തിലിനുള്ളത്. പുതിയത് വാങ്ങാൻ പണവും കഴിവും ഇല്ലാഞ്ഞിട്ടല്ല. എന്നാല്‍ പ്രകൃതിയ്ക്ക് അങ്ങനെയല്ല. പ്രകൃതിയിൽ എല്ലാം പരിമിതമാണ്.’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശദീകരണം.

ALSO READ; കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവൻ; ചൂടത്ത് അവശരായ കുട്ടികൾക്ക് വെള്ളം നൽകി ശ്രേയസ്, കയ്യടിച്ച് സോഷ്യൽ മീഡിയ

അദ്ദേഹത്തിന്റെ ഈ മറുപടിയും ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. പാരിസ്ഥിതികമായ തത്വ ചിന്തയിലൂന്നിയ അദ്ദേഹത്തിന്റെ നിലപാടിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News