രോഹിത്തിന് പിറന്നാള്‍ സമ്മാനമൊരുക്കാന്‍ ആകുമോ മുംബൈക്ക്, എതിരാളികള്‍ റോയല്‍സ്

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് 36ാം പിറന്നാള്‍ ദിനം. ഐപിഎല്ലില്‍ ഇന്ന് മുംബൈയും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ വാങ്കടെ സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ രോഹിത്തിന് പിറന്നാള്‍ സമ്മാനമായി മുംബൈക്ക് വിജയം നല്‍കാന്‍ സാധിക്കുമോ എന്നതാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. കളിച്ച ഏഴു കളികളില്‍ നാലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് ആറു പോയിന്റാണ് ആകെയുള്ളത്. പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സ് വലിയ ആത്മവിശ്വാസത്തോടു കൂടിയായിരിക്കും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത്.

നിരവധി പേരാണ് രോഹിതിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്. ആരാധകരും പിറന്നാള്‍ ദിനത്തില്‍ ഏറെ ആകാംക്ഷയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration