മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

വനിതാ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. മുംബൈ നാല് വിക്കറ്റിനാണ് വിജയിച്ചത്. മലയാളി താരം സജന സജീവനാണ് ഇന്നിങ്സിന്റെ അവസാന പന്ത് സിക്സര്‍ നേടി ത്രില്ലര്‍ ജയം സമ്മാനിച്ചത്. അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു മുംബൈക്ക് വേണ്ടിയിരുന്നത്. മുംബൈയുടെ അലിസ് കാപ്സി എറിഞ്ഞ പന്ത് സിക്സര്‍ അടിച്ച് മലയാളി താരം ടീമിനു ജയം സമ്മാനിക്കുകയായിരുന്നു.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് കണ്ടെത്തിയത്. 20 ഓവറില്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്താണ് ജയം പിടിച്ചത്. മുംബൈക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 34 പന്തില്‍ ഏഴ് ഫോറും ഒരു സിക്സും സഹിതം 55 റണ്‍സെടുത്തു. യസ്തിക ഭാട്ടിയ 45 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും അടിച്ച് 57 റണ്‍സ് നേടി. 18 പന്തില്‍ 24 റണ്‍സെടുത്ത് അമേലിയ കേര്‍, 17 പന്തില്‍ 19 റണ്‍സെടുത്ത് നാറ്റ് സീവര്‍ എന്നിവരും തിളങ്ങി.

Also Read: ഓസ്‌ട്രേലിയയില്‍ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കാന്‍ ലുലു ഗ്രൂപ്പ്; പ്രഖ്യാപനവുമായി എംഎ യൂസഫലി

അലിസ് കാപ്സി (53 പന്തില്‍ 75), ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (25 പന്തില്‍ 31), ജെമിമ റോഡ്രിഗസ് (24 പന്തില്‍ 42) എന്നിവരുടെ മികവിലാണ് ഡല്‍ഹി പൊരുതാവുന്ന സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. കാപ്സി എട്ട് ഫോറും മൂന്ന് സിക്സും തൂക്കി. മുംബൈക്കായി നാറ്റ് സീവര്‍, അമേലിയ കേര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News