ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കം; മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം

ഐപിഎല്ലിൽ ആര് ജയിക്കുമെന്ന തർക്കത്തിനിടയിൽ മുംബൈ ഇന്ത്യൻസ് ആരാധകരുടെ മർദനത്തിൽ വയോധികന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കോലാപ്പുരിൽനിന്നുള്ള ബന്ധോപാന്ദ് ബാപ്സോ തിബിലെ (63) എന്നയാളാണ് കൊല്ലപ്പെട്ടത്. ചെന്നൈ സൂപ്പർ കിങ്സിന്റെ കടുത്ത ആരാധകനാണ് മരിച്ചയാൾ.

Also Read: 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക്; ഹക്കീമാകാൻ ഗോകുൽ എടുത്ത പ്രയത്നം

സംഭവത്തിൽ ബൽവന്ദ് മഹാദേവ്, സാഗർ സദാശിവ് എന്നിവരെ കോലാപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. രോഹിത് ശർമ പുറത്തായപ്പോൾ മുംബൈ ഇന്ത്യൻസ് വിജയിക്കാനുള്ള സാധ്യതയെക്കുറിച്ച് തുടങ്ങിയ ചർച്ചകളാണ് തർക്കത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത്. മാർച്ച് 27ന് സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് മത്സരം നടക്കുന്നതിനിടെയായിരുന്നു സംഭവം.

Also Read: കാട്ടാന ആക്രമണത്തിൽ മരിച്ച ബിജുവിൻറെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിശോധിക്കും : ജില്ലാ കളക്ടർ

മുംബൈ ആരാധകർ മരത്തടി ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ്ആദ്യം ആധിപത്രിയിലായെങ്കിലും തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News