‘ഞാന്‍ ഉണ്ടാക്കിയ വീടാണ് മുംബൈ ഇന്ത്യന്‍സ്’: രോഹിത് ശര്‍മ

ഇന്ന് ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത റൈഡേഴ്‌സ് പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് രോഹിത് ശര്‍മ്മയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സഹപരിശീലകന്‍ അഭിഷേക് നായരും സംസാരിക്കുന്ന ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

മുംബൈ ഇന്ത്യന്‍സ് തന്റെ വീടാണ്. താന്‍ നിര്‍മ്മിച്ചെടുത്ത പുണ്യസ്ഥലമാണെന്നും ദൃശ്യങ്ങളില്‍ രോഹിത് അഭിഷേക് നായരോട് പറയുന്നുണ്ട്. ഹര്‍ദിക് പാണ്ഡ്യ മുംബൈയുടെ നായകസ്ഥാനത്തേക്ക് കടന്നു വന്നതിനു ശേഷം അടുത്ത സീസണില്‍ രോഹിത് മുംബൈക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭാഷണം വൈറലാകുന്നത്.

Also Read: പിഎസ്ജിയോട് ബൈ പറഞ്ഞ് എംബാപ്പെ…ഇനി റയലിലേക്ക്

ഇത് അയാളുടെ അവസാനമാകുമെന്നും രോഹിത് പറയുന്നു. ഇത് ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ നായക സ്ഥാനത്തെക്കുറിച്ചാണെന്ന് ആരാധകര്‍ പറയുന്നു. പിന്നാലെ എല്ലാ കാര്യങ്ങളും ഒരോന്നായി മാറുമെന്നും അത് തീരുമാനിക്കുന്നത് മുംബൈ ഇന്ത്യന്‍സ് അധികൃതരെന്നും രോഹിത് വീഡിയോയില്‍ പറയുന്നത് വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News