കോഹ്‌ലിയെ തൊട്ടാൽ മുംബൈ താരങ്ങൾക്ക് പൊള്ളും; ബാംഗ്ലൂർ നായകനെ കളിയാക്കിയ നവീന് മറുപടി

ഐപിഎല്ലിൽ നിന്നും പുറത്തായിട്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് താരങ്ങൾ തമ്മിലുള്ള പോര് കൂടുതൽ താരങ്ങളിലേക്ക് വ്യാപിക്കുന്നു. ബാംഗ്ലൂർ താരം
വിരാട് കോഹ്‌ലിയും ലഖ്‌നൗ പേസര്‍ നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള പോരാണ് ഇപ്പോൾ സഹതാരങ്ങളും ഏറ്റെടുത്തിരിക്കുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ലഖ്‌നൗ മത്സരത്തില്‍ താരങ്ങളുടെ പരസ്പരമുള്ള പോരിൻ്റെ തുടക്കം. മത്സരം നടക്കുന്നതിനിടയിൽ സ്ലഡ്ജിംഗിലൂടെ കോഹ്‌ലിയാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് മത്സരശേഷം നവീന്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറായില്ല. താരങ്ങളുടെ പരിഭവം മാറ്റാൻ ലക്നൗ നായകൻ കെഎല്‍ രാഹുല്‍ ശ്രമിച്ചെങ്കിലും നവീന് ഒഴിഞ്ഞ് മാറി. തുടർന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കോഹ്‌ലിയും പുറത്തായപ്പോള്‍ നവീന്‍ പരിഹാസവുമായെത്തി. ഇതാണ് താരങ്ങൾ തമ്മിലുള്ള സോഷ്യൽ മീഡിയ യുദ്ധങ്ങളുടെ തുടക്കം.

കോഹ്‌ലിയുടെ വിക്കറ്റ് വീണതിന് പിന്നാലെ ‘മധുരമുള്ള മാമ്പഴങ്ങള്‍…’ എന്ന കുറിപ്പോടെ നവീൻ ഒരു ചിത്രം പങ്കുവെച്ചു. ആ മത്സരശേഷവും താരം വെറുതെയിരുന്നില്ല. ആര്‍സിബി പരാജയപ്പെട്ടപ്പോഴും നവീന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായിഎത്തി. താരങ്ങളുടെ പോര് പിന്നീട് ആരാധകർ എറ്റെടുത്തു. പിന്നീടുള്ള മത്സരത്തിൽ എല്ലാം നവീന്‍ പന്തെറിയാന്‍ വരുമ്പോൾ ഗ്യാലറിയില്‍ മുഴങ്ങിയത് കോഹ്‌ലിയുടെ പേരായിരുന്നു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ ബാംഗ്ലൂർ നായകൻ്റെ പേര് വിളിച്ചാണ് ആരാധകർ നവീനെ സ്വാഗതം ചെയ്തത്.

ഇന്നലെ മുംബൈക്കെതിരായ ലക്നൗവിൻ്റെ പരാജയത്തിന് ശേഷം മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നവീൻ്റെ പോസ്റ്റിനെ പരിഹസിക്കുന്ന രീതിയിലുള്ള ട്രോളായിരുന്നു അത്. മുംബൈയുടെ മലയാളി താരം സന്ദീപ് വാര്യറാണ് ഇന്‍സ്റ്റഗ്രാമില്‍ ട്രോള്‍ ആദ്യം ഷെയർ ചെയ്തത്. കേരളതാരം വിഷ്ണു വിനോദ്, കുമാര്‍ കാര്‍ത്തികേയ എന്നിവക്കൊപ്പം ചേർന്ന് മാമ്പഴങ്ങള്‍ മേശപ്പുറത്ത് വച്ച് ‘സ്വീറ്റ് സീസണ്‍ ഓഫ് മാംഗോസ്…’ എന്ന തലക്കെട്ടൊടെയായിരുന്നു പോസ്റ്റ്. പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. എന്നാൽ, മത്സരശേഷം അത് ആരാധകർ ഏറ്റെടുത്തു.വ്യാപകമായ ചർച്ചകളാണ് പോസ്റ്റിൻ്റെ പേരിൽ ആരാധകർ തമ്മിൽ ഇപ്പോൾ നടക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News