രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തീരശ്ശീല; അനായാസം ജയിച്ച മുംബൈ പ്ലേ ഓഫിലേക്ക് ചുവടുവെക്കുമോ?

സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ. 200ലധികം റണ്‍സ് പിന്തുടര്‍ന്ന് ഗംഭീര വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 201 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ പതിനെട്ട് ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് അടിച്ചുകൂട്ടി. 140 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ഹൈദരാബാദിനെ തുണച്ചത്. വിവ്രാന്ത് ശര്‍മയും മയാങ്ക് അഗര്‍വാളും അര്‍ധസെഞ്ചറി നേടി.46 പന്തുകളില്‍നിന്ന് 83 റണ്‍സെടുത്ത മയാങ്ക് അഗര്‍വാളാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട വിവ്രാന്ത് 69 റണ്‍സെടുത്ത് പുറത്തായി

ഓസ്ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്റെ പുറത്താവാതെ നേടിയ (100)കന്നി ട്വന്റി 20 സെഞ്ച്വറിയാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. മൂന്നാം വിക്കറ്റില്‍ ക്രീസിലെത്തിയ ഗ്രീന്‍ 47 ബോളില്‍ എട്ടു വീതം ഫോറും സിക്സറുമടക്കമാണ് മൂന്നക്കം കടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ37 പന്തില്‍ 56 റണ്‍സുമായി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇഷാന്‍ കിഷനാണ് (14) പുറത്തായ മറ്റൊരു താരം. ഗ്രീനും സൂര്യകുമാര്‍ യാദവും (25*) ചേര്‍ന്ന് മുംബൈയുടെ ജയം അനായാസമാക്കുകയായിരുന്നു.

ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. 14 മത്സരങ്ങളില്‍ എട്ടു വിജയമുള്ള മുംബൈയ്ക്ക് 16 പോയിന്റായി. ഞായറാഴ്ച നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റാല്‍ നാലാം സ്ഥാനക്കാരായി മുംബൈ പ്ലേ ഓഫിലെത്തും. മുംബൈ വിജയിച്ചതോടെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News