എലിമിനേറ്ററിൽ ആര് വീഴും? മുംബൈ – ലക്നൗ പോരാട്ടം ഇന്ന്

ഐപിഎൽ പ്ലേ ഓഫിൽ ഇന്ന് മുംബൈ ഇന്ത്യൻസ്  ലക്നൗ ജയൻ്റ്സിനെ നേരിടും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ഏക ടീമായ മുംബൈ ഇത്തവണ ഭാഗ്യത്തിൻ്റെ ആനുകൂല്യത്തിലോണ് പ്ലേ ഓഫിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. നിർണായകമായ അവസാന ലീഗ്  മത്സരത്തിൽ ഗുജറാത്ത് ബാംഗ്ലൂരിനെ തോൽപിച്ചതാണ് മുംബൈക്ക് തുണയായത്.

Also Read:വിനീഷ്യസ് ജൂനിയറിനെതിരെയുള്ള റെഡ് കാർഡ് പിൻവലിച്ച് ലാലീഗ കോമ്പറ്റീഷൻ കമ്മിറ്റി

രണ്ട് ഐപിഎല്ലുകൾ മാത്രമാണ് ഈ സീസണിന് ലക്നൗ കളിച്ചിട്ടുള്ളത്. എന്നാൽ രണ്ട് സീസണിലും അവർ പ്ലേ ഓഫിലെത്തി. കഴിഞ്ഞ തവ കഴിഞ്ഞ തവണ എലിമിനേറ്ററിൽ ബാംഗ്ലൂരിനോടു തോറ്റാണ് ലക്നൗ പുറത്തേക്ക് പോയത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7: 30നാണ് മത്സരം.

Also Read: ഐപിഎൽ: ധോണിപ്പട ഫൈനലിൽ

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം പ്ലേഓഫ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.ഇന്നലെ നടന്ന ഒന്നാം ക്വാളിഫയറിൽ 15 റൺസിന് ചെന്നൈ സൂപ്പർ കിംഗ്സ് നിലവിലെ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ഫൈനലിൽ കടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here