ഐപിഎല്ലില്‍ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ്. നിര്‍ണായകമായ മത്സരത്തില്‍ 27 റണ്‍സിന്റെ വിജയമാണ് രോഹിത് ശര്‍മ്മയും സംഘവും നേടിയെടുത്തത്. മുംബൈ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ടൈറ്റന്‍സിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191ല്‍ റണ്‍സില്‍ അവസാനിച്ചു.

സെഞ്ചുറി നേടി ഒരിക്കല്‍ കൂടി സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിന്റെ കരുത്തായത്. 11 ഫോറും സഹിതം സൂര്യകുമാര്‍ 103 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20യില്‍ താരം നേടുന്ന കന്നി സെഞ്ച്വറിയാണിത്. ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം വിഷ്ണു വിനോദ് 20 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 30 റണ്‍സ് വാരി സൂര്യകുമാറിന് മികച്ച പിന്തുണ നല്‍കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന ഒപ്പണിങ് സഖ്യം 6.1 ഓവറില്‍ 61 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു

ഗുജറാത്തിന് വേണ്ടി നാലോവറില്‍ 30 റണ്‍സ് വഴങ്ങി റാഷിദ് ഖാന്‍ നാല് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗില്‍ 41 റണ്‍സ് എടുത്ത ഡേവിഡ് മില്ലറും 79 റണ്‍സെടുത്ത റാഷിദ് ഖാനുമാണ് ഗുജറാത്തിന് വേണ്ടി പൊരുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News