സെഞ്ച്വറി തിളക്കത്തില്‍ സൂര്യകുമാര്‍; സണ്‍ റൈസേഴ്‌സിനെ വീഴത്തി മുംബൈ

ഐപിഎല്ലില്‍ സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി കരുത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം. 174 റണ്‍സ് വിജയലക്ഷ്യം 17.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 51 പന്തില്‍ 102 റണ്‍സുമായി സൂര്യകുമാര്‍ മികച്ച ഇന്നിങ്സ് പുറത്തെടുത്തു. 12 ഫോറും 6 സിക്സും ഉള്‍പ്പെട്ടതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. മോശം ഇന്നിങ്സാണ് മുംബൈ തുടങ്ങിയത്. 4.1 ഓവറില്‍ ആതിഥേയര്‍ മൂന്നിന് 31 എന്ന നിലയിലായി. ഇഷാന്‍ കിഷന്റെ (7 പന്തില്‍ 9) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. മാര്‍കോ ജാന്‍സന്റെ പന്തില്‍ മായങ്ക് അഗര്‍വാളിന് ക്യാച്ച്. നാലാം ഓവറില്‍ രോഹിത് ശര്‍മ (4) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്യാച്ച് നല്‍കുകയായിരുന്നു രോഹിത്.

Also Read: മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

മൂന്നാമനായി ക്രീസിലെത്തിയ നമന്‍ ധിര്‍ 9 പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങി. തിലക് വര്‍മ (37) പുറത്തകാതെ മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, മാക്രോ ജാന്‍സന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടിയ മുംബൈ ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 173 റണ്‍സ് നേടി.30 പന്തില്‍ 48 റണ്‍സെടുത്ത ട്രാവിസ് ഹെഡ് ആണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (35), നിതീഷ് കുമാര്‍ റെഡ്ഡി (20), മാക്രോ ജാന്‍സന്‍ (17), അഭിഷേക് ശര്‍മ (11), ഷഹബാസ് അഹമ്മദ് (10) എന്നിവരും ഇരട്ട അക്കം കുറിച്ചു. മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കംബോജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News