രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈ: എം മുകുന്ദന്‍

രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈയെന്നും സ്ത്രീകള്‍ക്ക് പോലും പാതിരാത്രിക്ക് ഭയമില്ലാതെ മഹാനഗരത്തിലൂടെ യാത്ര ചെയ്യാന്‍ കഴിയുമെന്നും പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. മുംബൈ പശ്ചാത്തലത്തില്‍ പ്രവാസി എഴുത്തുകാരനായ പ്രേമന്‍ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മയ്യഴിയുടെ കഥാകാരന്‍. കേരള സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ എം മുകുന്ദന്‍, അക്കാദമി വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകന്‍ ചരുവിലിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ALSO READ:സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബൃന്ദാ കാരാട്ടും ജോണ്‍ ബ്രിട്ടാസ് എംപിയും

നിരവധി സാഹിത്യ ചര്‍ച്ചകള്‍ക്ക് വേദിയായിട്ടുള്ള നഗരത്തില്‍ നിന്നും പക്ഷേ നഗര പശ്ചാത്തലത്തിലുള്ള രചനകള്‍ കുറവായിരുന്നുവെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടി. മുംബൈ നഗരത്തെ കുറിച്ച് ആഴമുള്ള ഒരു രചന എന്ന തന്റെ ആഗ്രഹം കൂടിയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് എം മുകുന്ദന്‍ പറഞ്ഞു. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ നഗരമാണ് മുംബൈയെന്നും സ്ത്രീകള്‍ക്ക് പോലും പാതിരാത്രിക്ക് ഭീതിയില്ലാതെ ഇവിടെ യാത്ര ചെയ്യാന്‍ കഴിയുമെന്നും മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു.

ALSO READ:‘ന്യായമായ ഒരു കാര്യവും പറയാൻ അൻവറിന് കഴിഞ്ഞിട്ടില്ല’: ടി കെ ഹംസ

മുംബൈയില്‍ താമസിച്ചിരുന്ന ആദ്യകാലാനുഭവങ്ങള്‍ ഓര്‍ത്തെടുത്താണ് നഗരത്തിന്റെ വേഗതയും തിരക്കുമെല്ലാം കഥാകാരന്‍ പങ്കുവെച്ചത്. പുതിയകാല വായനാശീലങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന രചനയാണ് പ്രേമന്‍ ഇല്ലത്തിന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന പുസ്തകം സ്വീകരിച്ചുകൊണ്ട് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകന്‍ ചരുവില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News