മുംബൈ സാഹിത്യോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

മുംബൈ സാഹിത്യോത്സവത്തിന്റെ നാലാമത് എഡിഷൻ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും. മുംബൈ നെരൂൾവെസ്റ്റിലെ ന്യൂബോംബെ കേരളീയസമാജം ഹാളിലാണ് പരിപാടി നടക്കുന്നത്. കേരളീയ കേന്ദ്രസംഘടനയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘അധികാര ഘടനകളും ആവിഷ്കാരവും’ എന്ന വിഷയത്തിൽ നടക്കുന്ന സാഹിത്യോത്സവം രണ്ടിന് രാവിലെ 10.30-ന്‌ കേരള സാഹിത്യ അക്കാദമിപ്രസിഡന്റ് പ്രൊഫ. കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ഇതിനായി കേരള സാഹിത്യഅക്കാദമി വൈസ്പ്രസിഡന്റ് അശോകൻ ചരുവിൽ, കേരള സാഹിത്യഅക്കാദമി മുൻ സെക്രട്ടറി ഡോ. കെ.പി. മോഹനൻ, അഷ്ടമൂർത്തി, പി.എൻ. ഗോപീകൃഷ്ണൻ, കെ. രേഖ തുടങ്ങിയ എഴുത്തുകാർ മുംബൈയിലെത്തി.

Also read:ബിഗ്ബിയുടെ 2800 കോടിയോളം സ്വത്ത് പങ്കുവയ്ക്കുന്നു; അഭിഷേകിന്റെ ആസ്തി ഐശ്വര്യക്കും മുകളിലെത്തും

ശനിയാഴ്ച വൈകീട്ടുള്ള സെഷനുകളിൽ, ‘സ്വാതന്ത്ര്യം എന്ന മൂല്യസങ്കല്പം’ എന്ന വിഷയത്തിൽ കവി പി.എൻ. ഗോപീകൃഷ്ണൻ, ‘സത്യാനന്തര കാലത്തിന്റെ പ്രതിരോധങ്ങൾ’ എന്ന വിഷയത്തിൽ അശോകൻ ചരുവിൽ, ‘സൈബറിടങ്ങളിലെ സ്വാതന്ത്ര്യം’ എന്നവിഷയത്തിൽ അഷ്ടമൂർത്തി എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും.

Also read:കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച് മുഖ്യമന്ത്രി

മൂന്നിന് രാവിലെ 10 മുതലുള്ള പരിപാടിയിൽ ‘സർഗാത്മകതയിലെ ലിംഗനീതി’ എന്ന വിഷയത്തിൽ കെ. രേഖ, ‘അധികാരഘടനകളിൽ അടിപതറുന്ന മാധ്യമധർമം ‘ എന്ന വിഷയത്തിൽ എം.ജി. അരുൺ, ‘സമകാലിക മലയാള നാടകവേദിയും അന്യ സംസ്കൃതിയും’ എന്ന വിഷയത്തിൽ ജോസഫ് നീനാസം, ‘അതിരുകൾക്കപ്പുറം മലയാളം’ എന്ന വിഷയത്തിൽ കണക്കൂർ ആർ. സുരേഷ്‌കുമാർ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തും. മുംബൈയിലെയും മറ്റിന്ത്യൻ നഗരങ്ങളിലെയും മുൻനിര എഴുത്തുകാരും മാധ്യമപ്രവർത്തകരും സംവാദങ്ങളിൽ പങ്കുചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News