മഹാകവി പി ഫൗണ്ടേഷൻ പുരസ്‌കാരം മുംബൈ മലയാളിക്ക്

മഹാകവി പി കുഞ്ഞിരാമൻ നായർ ഫൌണ്ടേഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ കണ്ണൂരിൽ നടന്ന പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ സെക്രട്ടറി ചന്ദ്ര പ്രകാശ് ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച കഥാ പുസ്തകത്തിനുള്ള പുരസ്‌കാരം എഴുത്തുകാരൻ പ്രേമൻ ഇല്ലത്തിന്‍റെ ‘അധിനിവേശ കാലത്തെ പ്രണയം’ എന്ന കഥാസമാഹാരത്തിനു ലഭിച്ചു. എൻ ബി എസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ മൂന്നാം പതിപ്പിനാണ് അവാർഡ് ലഭിച്ചത്.

ALSO READ; ജെആർഎഫ് നേടിയ ട്രാൻസ് ജെൻഡർ വിദ്യാർഥി ഋതിഷ ഋതുവിനെ അഭിനന്ദിച്ച് മന്ത്രി ഡോ. ആർ ബിന്ദു

മുംബൈയും ഡൽഹിയും കാബൂളും കുവൈറ്റും അധിനിവേശങ്ങളും, പ്രണയവുമെല്ലാം വായനയിലെത്തുന്ന പതിനൊന്നു കഥകൾ ഇപ്പോൾ ‘അക്രമണ കാലത പ്രേമ’ എന്ന പേരിൽ കന്നഡയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിരിക്കയാണ്‌. പ്രശസ്ത കന്നഡ സാഹിത്യകാരനും നിരൂപകനുമായ ‘കേശവ് മലാഗി’ ആമുഖ മെഴുതിയ പുസ്തകം തർജ്ജമ ചെയ്തത് പ്രമുഖ വിവർത്തകൻ കെ പ്രഭാകരൻ ആണ്.

ALSO READ; ബൈസൺവാലി വില്ലേജിലെ ചൊക്രമുടി മലനിരകളിലെ കയ്യേറ്റം; ദേവികുളം തഹസീദാർ ഉൾപ്പടെ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

മഹാകവി പി കുഞ്ഞിരാമൻ നായരുടെ 119 മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 27നു കണ്ണൂർ കൂടാളിയിൽ നടക്കുന്ന ചടങ്ങിൽ കഥാകാരൻ ടി പദ്മനാഭൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ‘അധിനിവേശ കാലത്തെ പ്രണയം’ ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്തിട്ടുണ്ട്. മുംബൈ മലയാളിയായ പ്രേമൻ ഇല്ലത്ത് രചിച്ച നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന നോവൽ കേരള സാഹിത്യ അക്കാദമിയിൽ നടന്ന ചടങ്ങിൽ എം. മുകുന്ദൻ, അക്കാദമി വൈസ് വൈസ് പ്രസിഡന്റും കഥാകൃത്തുമായ അശോകൻ ചരുവിലിനു നൽകി പ്രകാശനം ചെയ്തത് അടുത്തിടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News