ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂരിൽ വി എസ് സുനിൽകുമാറിന് പിന്തുണയുമായി മുംബൈ മലയാളികൾ

തൃശ്ശൂരിൽ വി എസ് സുനിൽകുമാറിന് പിന്തുണയുമായി മുംബൈ മലയാളികൾ. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രമുഖരായ എം കെ നവാസ്, പ്രിയാ വർഗീസ്, രാമചന്ദ്രൻ നായർ, അജയ് ജോസഫ്, സതീഷ്‌കുമാർ തുടങ്ങി ഒരു സംഘം മലയാളികളാണ് ജന്മനാട്ടിലെ സ്ഥാനാർഥി വി എസ് സുനിൽ കുമാറിന് ഐക്യദാർഢ്യവുമായി തൃശൂരിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കാളികളായത്. കൂടെ നാട്ടിലെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി ഭാഗമായതോടെ ആവേശം ഇരട്ടിയായി.

Also Read: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് 52,960 രൂപയായി

മുംബൈയിൽ നിന്നെത്തിയ മലയാളി സുഹൃത്തുക്കൾ പ്രചാരണ യോഗങ്ങളുടെ ഭാഗമായതിൽ അതിയായ സന്തോഷമുണ്ടെന്നും ആത്മവിശ്വാസം പകർന്ന് നൽകിയെന്നും അഡ്വ വി എസ് സുനിൽ കുമാർ പറഞ്ഞു. രാജ്യത്തിൻറെ മത നിരപേക്ഷ പാരമ്പര്യം കാത്ത് സംരക്ഷിക്കാനുള്ള ഉദ്യമമായി മുംബൈ മലയാളികളുടെ ഈ യാത്രയും പിന്തുണയും അഭിനന്ദനം അർഹിക്കുന്നുവെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

Also Read: തൃശൂർ കുന്നംകുളത്ത് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കണ്ടെത്തി

മറുനാടൻ മലയാളികളോടും പ്രവാസികളോടുമുള്ള കേരള സർക്കാരിന്റെ നിലപാടുകളുടെ പ്രതിഫലമായാണ് ഈ പിന്തുണയെന്ന് ഗുരുവായൂർ എം എൽ കെ വി അബ്ദുൽ ഖാദർ പറഞ്ഞു. ഗുരുവായൂർ മണ്ഡലങ്ങളിൽ നടന്ന പ്രചാരണ യോഗങ്ങളിൽ സ്ഥാനാർഥിയോടൊപ്പം സഞ്ചരിച്ചാണ് മുംബൈയിൽ നിന്നെത്തിയ സംഘം കടുത്ത വേനൽ ചൂടിൽ സ്നേഹത്തിന്റെ തണലൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News