ശിവഗിരി തീർത്ഥാടനത്തിനായി ഒരുങ്ങി മുംബൈ മലയാളികളും

ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപ്പുരം വർക്കലയിൽ ഡിസംബർ 30,31 ജനുവരി 01,2024 എന്നി തിയതികളിലാണ് തീർത്ഥാടനം.

ശിവഗിരി തീർത്ഥാടനത്തിന്റെ തൊണ്ണൂറ്റി ഒന്നാമത് തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ അരുവിപ്പുറം പുണ്യകർമ്മം -മുംബൈ എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അമ്പതിലധികം തീർത്ഥാടകരുമായി ഡിസംബർ 28ന് ട്രെയിൻ മാർഗ്ഗം യാത്ര തിരിക്കും. 30,31 തിയതികളിലെ തീർത്ഥാടന പരിപാടികളിൽ പങ്കെടുത്ത ശേഷം പുതുവത്സര ദിനത്തിൽ മുംബൈയിലേക്ക് മടങ്ങുവാനാണ് പദ്ധതി.

ALSO READ: ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

2023 ഡിസംബർ 30,31 & 2024 ജനുവരി 01 എന്നി ദിവസങ്ങളിലായി നടക്കുന്ന തീർത്ഥാടനത്തിൽ പങ്ക് ചേരാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ഗുരുദേവ ഭക്തർ ശിവഗിരിയിൽ എത്തിച്ചേരും. ഈ മഹത് കർമ്മത്തിന്റെ ഭാഗമാകാനാണ് മുംബൈയിൽ നിന്നുള്ള ഒരു കൂട്ടം ശ്രീനാരായണ ഗുരുദേവഭക്തരും യാത്ര തിരിക്കുന്നത്.

ALSO READ: ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം

തീർത്ഥാടനത്തിന്റെ എട്ട് ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളെ അധികരിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക പതിവാണ്. തീർത്ഥടനത്തിന് പങ്കെടുക്കാനായിട്ടുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകനായ എം.ബിജു കുമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News