സ്വാതന്ത്ര്യദിനത്തിൽ വേറിട്ട പ്രതിഷേധവുമായി മുംബൈ മലയാളി. മുംബൈയിൽ വികസനങ്ങളുടെ പേരിൽ കോടികൾ ചിലവഴിക്കുമ്പോഴും നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും പലയിടങ്ങളിലും പൊതു നിരത്തുകളുടെ അവസ്ഥ ഇതാണ്. മലിനമായ പൊതുനിരത്തുകളിൽ നിന്നും ഇനിയും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്ന പരാതിയുമായാണ് മുംബൈയിലെ സാമൂഹിക പ്രവർത്തകനായ ശശികുമാർ സ്വാതന്ത്ര ദിനത്തിൽ രോഷം പങ്ക് വച്ചത്. ദേശീയ പതാക കൈയ്യിലേന്തിയാണ് നഗരസഭയുടെ കെടുകാര്യസ്ഥതയെ ശശികുമാർ ചോദ്യം ചെയ്തത്. സ്വാതന്ത്ര്യത്തോടൊപ്പം ശുചിത്വവും വികസനവും മഹാത്മ ഗാന്ധിയുടെ സ്വപ്‌നമായിരുന്നു. ജന്മനാടിനെ മോചിപ്പിച്ച് സ്വാതന്ത്ര്യം നേടിത്തരുവാന്‍ ഗാന്ധിജിക്കായെങ്കിലും മറ്റ് രണ്ട് സ്വപ്‌നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്.
Also Read: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; വെബ്സൈറ്റിന്റെ സർവീസ് പ്രൊവൈഡർ ഹാജരാകണമെന്ന് കോടതി
‘സ്വഛ്ഭാരത് മിഷന്‍’ എന്ന പദ്ധതിക്ക് തുടക്കമിടുമ്പോൾ അഞ്ചു വര്‍ഷം കൊണ്ട് ശുദ്ധിയും വൃത്തിയുമുള്ള രാജ്യമായി ഭാരതത്തെ മാറ്റുമെന്നായിരുന്നു കൊട്ടിഘോഷം. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതൊരു സ്വപ്നം മാത്രമായി ഇന്നും അവശേഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം കൊണ്ടോ, ഏതെങ്കിലുമൊരു ദിനാചരണംകൊണ്ടോ നേടിയെടുക്കാവുന്നതല്ല ശുചിത്വം. ദശാബ്ദങ്ങളായി ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണവാരം ആചരിച്ചുവരുന്നുണ്ടെങ്കിലും ഒന്നോ രണ്ടോ ദിവസത്തെ ചടങ്ങായി വീണ്ടും ഇതെല്ലാം പതിവ് കാഴ്ചയായി തുടരും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here