14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളി; ഷോർട്ട് ഫിലിം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്

mumbai malayali actor

14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളി ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക് തിരഞ്ഞെടുത്ത ചിത്രം രണ്ടു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലും മാറ്റുരയ്ക്കും. വാർദ്ധക്യത്തിലെ ഒറ്റപ്പെടലാണ് പ്രമേയം. ജീവിതത്തിന്റെ ചില നേർക്കാഴ്ചകളിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള കാലികമായ സന്ദേശമാണ് ചിത്രം പകർന്നാടുന്നത്. ഇതിനായി തന്റെ സ്വതസിദ്ധമായ കഴിവുകളെ പ്രയോജനപ്പെടുത്തിയാണ് 14 വ്യത്യസ്ത വേഷങ്ങളിലെത്തി സജീവ് വിസ്മയക്കാഴ്ചയൊരുക്കുന്നത്.

ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും, എഞ്ചിനീയറിംഗ് മാനേജ്മെന്‍റിൽ പിഎച്ച്ഡിയും, റിലൈൻസ് ഇൻഡസ്ട്രീസ് സീനിയർ വൈസ് പ്രസിഡന്റായിരുന്നു. നിലവിൽ ഒരു ഗ്ലോബൽ കൺസൾട്ടിംഗ് കോർപ്പറേഷന്‍റെ മാനേജിംഗ് ഡയറക്ടറാണ്.

ALSO READ; പടക്കങ്ങളും പേപ്പറുകളും ഇനി തിയേറ്ററില്‍ വേണ്ട; തെലങ്കാന രണ്ടുംകല്‍പിച്ച് തന്നെ!

മൂന്ന് പതിറ്റാണ്ട് കാലത്തെ ഔദ്യോഗിക തിരക്കുകൾക്കിടയിലും കൈമോശം വരാതെ കാത്ത് സൂക്ഷിക്കുകയായിരുന്നു കലാജീവിതം കേരള നടനത്തിന്‍റെ സംവിധായകൻ, നൃത്തസംവിധായകൻ, നടൻ എന്നീ നിലകളിൽ സ്വന്തമായി ഇടം നേടിയിട്ടുണ്ട്. റിലീസ് ചെയ്ത് ഒരാഴ്ച കൊണ്ട് തന്നെ ചർച്ചയായ ഹൃസ്വ ചിത്രം രണ്ടു അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട ത്രില്ലിലാണ് സജീവ് നായർ. ഇന്‍റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ചിത്രം മാറ്റുരയ്ക്കും. കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് സജീവ് നായർ. ഇതൊരു കൂട്ടായ്മയുടെ വിജയമാണെന്നാണ് സജീവ് പറയുന്നത്.

സംവിധായകൻ രാജേഷ്, ഛായാഗ്രഹണം നിർവഹിച്ച ഷിബു, പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ് കൂടാതെ വേഷപ്പകർച്ചകൾ ഒരുക്കിയ സിനിലാൽ എന്നിവരുടെ സംഭാവന മറക്കാനാവില്ലെന്ന് സജീവ് കൂട്ടിച്ചേർത്തു. നടന കലാനിധി ഡോ. ഗുരുഗോപിനാഥിന്‍റെ ശിഷ്യനാണ് ഈ തിരുവനന്തപുരം സ്വദേശി. കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഗുരുഗോപിനാഥ് നാദഗ്രാമത്തിൻ്റെ എക്സിക്യൂട്ടീവ് ബോർഡ് വിദഗ്ധ സമിതി അംഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News