മുംബൈയിലെ ആശുപത്രിയിൽ അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

ARREST

മുംബൈയിൽ ആശുപത്രിയിൽ വെച്ച് അഞ്ചുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം.

ALSO READ; കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവൻ; ചൂടത്ത് അവശരായ കുട്ടികൾക്ക് വെള്ളം നൽകി ശ്രേയസ്, കയ്യടിച്ച് സോഷ്യൽ മീഡിയ

കുട്ടിയുടെ അമ്മ ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ടായിരുന്നു. ഇതിനിടെ ഭക്ഷണം നൽകി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നതിനിടെ പ്രതിയായ ഇരുപത്തിയഞ്ചുകാരൻ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

പിന്നാലെ കുട്ടി നിലവിളിച്ചു കരഞ്ഞതോടെ ബന്ധുക്കൾ ഓടിയെത്തുകയും തുടർന്ന് അക്രമ വിവരം കുട്ടി ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു. പിന്നാലെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പ്രതി ഇർഫാൻ ഖാൻ പിടിയിലാകുന്നത്. പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration