മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുഹാസ് മഹാദിക്, കിരണ്‍ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. അലക്കുകാരനില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 46കാരനായ മല്ലേഷ് കല്ലൂരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ALSO READ:ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് യുവാക്കൾ പിടിയിൽ
ചേരി പുനരധിവാസ അതോറിറ്റി (എസ്ആര്‍എ) പദ്ധതി പ്രകാരം മല്ലേഷ് കല്ലൂരിയുടെ ജോലി സ്ഥലം പുനര്‍വികസനം നടത്തുമെന്ന് അറിയിപ്പ് ലഭിച്ചിരുന്നു. തന്നെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ധോബി ഘട്ട് റസിഡന്റ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് രജിസ്ട്രാര്‍ ഓഫീസില്‍ അപേക്ഷ നല്‍കിയതായും കല്ലൂരി അറിഞ്ഞു. ഈ സംഭവത്തില്‍ ഇടപെടാന്‍ സഹായം ചോദിച്ചാണ് കല്ലൂരി തന്റെ നാട്ടുകാരനായ സുഹാസ് മഹാദിക്കിനെ സമീപിച്ചത്.
ഫഡ്‌നാവിസിന്റെ പിഎമാരില്‍ ഒരാളെ തനിക്ക് അറിയാമെന്ന് പ്രതികളിലൊരാളായ സുഹാസ് മഹാദിക് കല്ലൂരിയോട് പറഞ്ഞു. സുഹാസ് പറഞ്ഞതനുസരിച്ച് വാട്സ്ആപ്പിലേക്ക് രേഖകളെല്ലാം അയച്ചുനല്‍കി. 35 ലക്ഷം രൂപ നല്‍കിയാല്‍ പി.എ സഹായിക്കുമെന്ന് പ്രതി കല്ലൂരിയെ വിശ്വസിപ്പിച്ചു. ഫഡ്‌നാവിസിന്റെ ഔദ്യോഗിക വസതിക്ക് സമീപം മല്ലേഷ് കല്ലൂരി മറ്റൊരു പ്രതിയായ കിരണ്‍ പാട്ടീലിനെ പരിചയപ്പെടുത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് എന്നെഴുതിയ ഐ.ഡി കാര്‍ഡും പാട്ടീല്‍ ധരിച്ചിരുന്നു. അതേസമയം 35 ലക്ഷം രൂപ നല്‍കാനാകില്ലെന്നും പരമാവധി 12 ലക്ഷം രൂപ നല്‍കാമെന്നും കല്ലൂരി ഇവരെ അറിയിച്ചു.
ALSO READ:മുംബൈ വിമാനത്താവളത്തില്‍ 20 കോടിയുടെ കൊക്കെയ്‌നുമായി യുവതി പിടിയില്‍
ദക്ഷിണ മുംബൈയിലെ എയര്‍ ഇന്ത്യ കെട്ടിടത്തിന് സമീപത്ത് വെച്ച് ഇരുവരും ചേര്‍ന്ന് 15 ലക്ഷം രൂപ കൈപറ്റിയെന്ന് പൊലീസ് പറയുന്നു. ആവശ്യമായ രേഖ രണ്ടുമണിക്കൂറിനുള്ളില്‍ തയ്യാറാക്കുമെന്ന് പ്രതികള്‍ ഉറപ്പ് നല്‍കിയിരുന്നു. അതേസമയം രേഖ ലഭിക്കാത്തതിനെത്തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും ഓഫ് ചെയ്ത നിലയിലായിരുന്നു. താന്‍ വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ കല്ലൂരി തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here