മുംബെയില്‍ മെക്‌സിക്കന്‍ യുവതിക്ക് നേരിട്ടത് കൊടും ക്രുരത ; ഒടുവില്‍ സത്യം പുറത്ത്

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പണം ആവശ്യമാണ്.അതിന് ആവശ്യം ശമ്പളമുള്ള ജോലിയാണ്. എന്നാല്‍, ഈ സാഹചര്യത്തെ പലപ്പോഴും മേലധികാരികളോ സഹപ്രവര്‍ത്തകരോ ചൂഷണം ചെയ്യുന്നുവെന്നുള്ള പരാതികള്‍ ഉയരാറുണ്ട്.എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ഇത്തരം കാര്യങ്ങള്‍ പലപ്പോഴും പുറത്ത് വരാറില്ല.അതവാ ഇത്തരം വിവരങ്ങള്‍ ഇര വെളിപ്പെടുത്തുമ്പോള്‍ ‘ഇതുവരെ എവിടെയായിരുന്നു’ എന്ന ചോദ്യമായിരിക്കും പൊതുസമൂഹത്തില്‍ നിന്നുമുണ്ടാവുക. അങ്ങനെയൊരു സാഹചര്യത്തിലൂടെയാണ് ഒരു മെക്‌സിക്കന്‍ യുവതി കടന്ന് പോകുന്നത്.

ALSO READതനിയെ രക്ഷപെടാൻ ഒരുക്കമല്ല; ഒടുവിൽ കിടപ്പിലായ അമ്മക്കൊപ്പം മകനും തീപിടിത്തത്തിൽ മരിച്ചു

സംഭവം നടന്നത് മുംബെയിലാണ്. മുംബൈയില്‍ ഡിജെ ജോലി ചെയ്യുകയായിരുന്ന മെക്‌സിക്കന്‍ യുവതിയെ അവരുടെ മാനേജര്‍ പീഡിപ്പിച്ചത് നാല് വര്‍ഷത്തോളം. അതും ‘സഹകരിച്ചില്ലെങ്കില്‍ ജോലി കളയും’ എന്ന ഭീക്ഷണിയുടെ പേരില്‍. കഴിഞ്ഞ ആഴ്ച യുവതി നല്‍കിയ പരാതിയുടെ പേരില്‍ ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 2019 മുതല്‍ ഇയാള്‍ യുവതിയെ ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നെന്ന് മുംബൈ പോലീസ് പറയുന്നു. 2017 -ല്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് താന്‍ പ്രതിയെ പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. 2019 ജൂലൈയില്‍ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പരാതിയിലുള്ളതായി പോലീസ് പറയുന്നു.

ALSO READകുഞ്ഞുങ്ങളെ റോഡിൽ സുരക്ഷിതരാക്കാം; നിർദ്ദേശവുമായി എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്

സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പുതിയ വര്‍ക്കുകള്‍ ഏറ്റെടുക്കാതെ ജോലിയില്‍ നിന്ന് പുറത്താക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഒപ്പം ചില സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയും ഇയാള്‍ തന്നെ നിരന്തരം ബലാത്സംഗം ചെയ്യാറുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു. ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ അയച്ച് തരുന്നതും പ്രതിയുടെ വിനോദമായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. 2020-ല്‍ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിട്ടും അയാള്‍ തന്നെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. യുവതിയുടെ പരാതിയില്‍ പ്രതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News