അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ് സ്വദേശി ശിവാനി സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കാലിന് ഗുരുതരമായി പരുക്കേറ്റു. അപകടത്തിന് പിന്നാലെ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ റോഡിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ടാങ്കര്‍ പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ വന്ന് കൂട്ടിയിടിക്കുക ആയിരുന്നു. പിറകിലിരുന്ന ശിവാനി ടാങ്കറിന്റെ ചക്രത്തിനിടയിലേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
അജ്ഞാതനായ ടാങ്കര്‍ ഡ്രൈവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന നഗരത്തില്‍ ഇപ്പോള്‍ വാഹനമിടിച്ചുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ALSO READ: 29ാമത് രാജ്യാന്തര ചലച്ചിത്രമേള; ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറി അധ്യക്ഷ
നവംബറില്‍ ട്രക്ക് ടൂവീലറിലിടിച്ച് പിന്‍സീറ്റിലിരുന്ന 30കാരി മരിക്കാനിടയാക്കിയിരുന്നു. ജൂലായില്‍ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിലിടിച്ച് 45കാരി മരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here