ബോംബ് ഭീഷണി, മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി തിരിച്ചുവിട്ടു

മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിൽ ബോംബ് ഭീഷണി നേരിട്ടതോടെ മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ വിമാനം ദില്ലിയിലേക്ക് വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലായിരുന്നു ബോംബ് ഭീഷണി വന്നത്.

ALSO READ: തൃശ്ശൂർ പൂരനഗരിയിലേക്ക് രാത്രി സുരേഷ്ഗോപിയെത്തിയ സംഭവം; ആംബുലൻസിൻ്റെ ദുരുപയോഗം പൊലീസ് അന്വേഷിക്കും

തുടർന്ന് സർക്കാരിൻ്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിർദേശപ്രകാരം വിമാനം ദില്ലിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനം പറന്നുയർന്നതിനു പിന്നാലെ വന്ന ഒരു ട്വീറ്റിലാണ് ബോംബ് ഭീഷണിയുള്ളത്. ദില്ലിയിലെത്തിയ വിമാനത്തിൽ കൂടുതൽ പരിശോധന നടത്തി വരുകയാണ്. നിലവിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. യാത്രക്കാർ ഇപ്പോൾ ദില്ലി എയർപോർട്ട് ടെർമിനലിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration