മുംബൈ നഗരത്തിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രണ്ടു ദിവസം കൂടി നഗരത്തിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് റെഡ് അലർട്ട് ഉണ്ടാകുക. നിലവില്‍ മുംബൈ, രത്‌നഗിരി, റായ്ഗഡ് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയിൽ നഗരത്തിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനെ തുടർന്ന് റോഡ് ഗതാഗതം താറുമാറായി.ലോക്കൽ ട്രെയിൻ സർവീസുകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Also Read: ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുന്നു; മഹാരാഷ്ട്രയില്‍ പ്രളയ സാഹചര്യം
അതേസമയം, ഉത്തരേന്ത്യയിലും മഴ ശക്തമാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 24 ന് ആരംഭിച്ച മണ്‍സൂണില്‍ ഹിമാചല്‍ പ്രദേശില്‍ ഏകദേശം 652 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here