മുംബൈയില്‍ നൂറുകണക്കിന് പേരെ വഞ്ചിച്ച നിക്ഷേപ തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്മാരായി സ്ത്രീ ഉള്‍പ്പെടെ രണ്ട് ഉക്രേനിയന്‍ പൗരന്മാര്‍. നിക്ഷേപത്തിന് വന്‍തോതില്‍ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉക്രേനിയന്‍ പൗരന്മാരായ ആര്‍ട്ടെം, ഒലീന സ്റ്റോയിന്‍ എന്നിവരാണ് സൂത്രധാരര്‍. ഇവരുടെ പങ്ക് വിശദമായി പരിശോധിക്കുകയാണ്.
ടോറസ് ജ്വല്ലറി കുംഭകോണം അന്വേഷിക്കുന്ന മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ആണ് ഇവരുടെ പങ്ക് കണ്ടെത്തിയത്. രത്‌നക്കല്ലുകള്‍, സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ നിക്ഷേപിച്ചാല്‍ വമ്പൻ ലാഭം നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗൂഢാലോചന നടത്തുന്നതില്‍ ഇരുവരും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്ക് നറുക്കെടുപ്പ് സമ്മാനമായി 14 ആഡംബര കാറുകള്‍ നല്‍കിയിരുന്നു. ഇതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. പോന്‍സി പദ്ധതിയിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാറുകള്‍ നല്‍കിയതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച, കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ ശേഖരിച്ച ശേഷം ടോറസ് ജ്വല്ലറി ശൃംഖലയുടെ ആറ് സ്റ്റോറുകള്‍ അടച്ചുപൂട്ടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here