ഈ വഴിയേ പോയാൽ ചെലവ് കൂടും; രാജ്യത്ത് ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ, കാരണമിതാണ്…

mumbai pune express highway

രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ ദേശീയ പാതയായി മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേ. മറ്റുള്ള ദേശീയപാതകളെ അപേക്ഷിച്ച് ഇവിടെ പിരിച്ചുവരുന്ന ടോളിന്റെ പേരിലാണ് യാത്രക്ക് ചെലവേറുന്നത്. മഹാരാഷ്ട്രയിലെ രണ്ട്‌ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്. ഇവിടെ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിന് മാത്രമായി ഒരു കാര്‍ യാത്രക്കാരന്‍ നല്‍കേണ്ടത് 320 രൂപയാണ്

Also Read; 37 ലക്ഷം രൂപയുടെ 26 ഐഫോണ്‍ 16 പ്രോ മാക്‌സുകളുമായി എത്തിയ യുവതി അറസ്റ്റിൽ

മുംബൈ- പുണെ എക്‌സ്പ്രസ് ഹൈവേയുടെ ദൂരം 94.5 കിലോമീറ്ററാണ്. ഈ കണക്കനുസരിച്ച് ഒരു കാര്‍ യാത്രക്കാരന് ടോളായി കൊടുക്കേണ്ടിവരുന്നത് കിലോമീറ്ററിന് 3.4 രൂപയാണ്. രാജ്യത്തെ മറ്റ് എക്‌സ്പ്രസ് ഹൈവേകളുടെ ശരാശരി നിരക്ക് 1 രൂപയും.

മുംബൈ – പുണെ എക്‌സ്പ്രസ് ഹൈവേ നിര്‍മിച്ചത് എംഎസ്ആര്‍ഡിസി (മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍)യാണ്. രാജ്യത്തെ ആദ്യ ആക്‌സസ് കണ്‍ട്രോള്‍ഡ് റോഡായ ഈ ഹൈവേയുടെ നിർമാണ ചെലവ് 1630 കോടിയായിരുന്നു. ഇരുനഗരങ്ങള്‍ക്കുമിടയിലെ യാത്രാദൈര്‍ഘ്യം ഈ പാത വന്നതോടെ മൂന്ന് മണിക്കൂറില്‍നിന്ന് ഒരുമണിക്കൂറായി കുറഞ്ഞു.

Also Read; സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലേക്ക്; ഇന്നത്തെ നിരക്കറിയാം

വർഷത്തിൽ 6 ശതമാനംവെച്ച് 3 വര്‍ഷത്തിലൊരിക്കല്‍ 18% ടോള്‍ വര്‍ധിപ്പിക്കാറുണ്ട്. അവസാനമായി ടോള്‍ വര്‍ധിപ്പിച്ചത് 2023 ഏപ്രിലിലാണ്. ഇതോടെ നാലുചക്രവാഹനങ്ങള്‍ക്ക് 270-ല്‍നിന്ന് 320 രൂപയായും മിനിബസുകള്‍ക്കും ടെമ്പോകള്‍ക്കും 420-ല്‍നിന്ന് 495 രൂപയായും വർധിച്ചു. ടു ആക്‌സില്‍ ട്രക്കുകള്‍ക്ക് 585 രൂപയായിരുന്നത് 685 രൂപയായി വർധിപ്പിച്ചു. 797 രൂപ നല്‍കിയിരുന്ന ബസുകള്‍ ഇപ്പോള്‍ 940 രൂപയാണ് നല്‍കുന്നത്. 2026-ലാണ് ഇനി ടോള്‍ വര്‍ധിപ്പിക്കേണ്ടത്. എന്നാല്‍, അതുണ്ടാവില്ലെന്നും 2030 വരെ നിലവിലെ നിരക്ക് തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

News summary; Mumbai – Pune Express Highway is the most expensive national highway in the country

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News