ക്രിസ്മസ് പുതുവത്സര അവധി ആഘോഷങ്ങള്‍ക്കായി കേരളത്തിലെത്തിയ മുംബൈ സ്വദേശിയുടെ ആപ്പിള്‍ എയര്‍പോഡ് എങ്ങനെയോ കാണാതായി. 25,000 മുകളില്‍ വിലയുള്ള തന്റെ എയര്‍പോഡ് എങ്ങനെയും കണ്ടെത്തണമെന്ന ചിന്തയിലാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വിദഗ്ധനായ നിഖില്‍ ജെയിന്‍ എക്‌സില്‍ പോസ്റ്റിട്ടത്. നിഖിലിന്റെ പുത്തന്‍ എയര്‍പോഡ് കണ്ടെത്തുന്നതിന്റെ ഭാഗമായി ഫൈന്‍ഡ് മൈ ഫീച്ചര്‍ സംവിധാനത്തിലൂടെ നിരീക്ഷിച്ചപ്പോഴാണ് എയര്‍പോഡ് ഒരു ഹോട്ടലിലുണ്ടെന്ന് വ്യക്തമായത്.
ALSO READ: ‘മഞ്ഞിൽ വലഞ്ഞ് ദില്ലി’, അടുത്ത രണ്ട് ദിവസം ശൈത്യ തരംഗം ശക്തമാകുമെന്ന് മുന്നറിയിപ്പ്
നിഖിലന്റെ സഹായത്തിനായി കേരള പൊലീസ് കൂടി എത്തിയതോടെ ഇവര്‍ ഹോട്ടലിലെത്തി. എന്നാല്‍ സ്വകാര്യത പരിഗണിച്ച് ഹോട്ടല്‍ അധികൃതരുടെ സഹകരണം ഇക്കാര്യത്തില്‍ ലഭിച്ചില്ല. ഇതോടെ മുറി തിരിച്ചറിയാനും കഴിഞ്ഞില്ല. അതിനിടെ എയര്‍പോഡ് മംഗളൂരു വഴി ഗോവയ്ക്ക് നീങ്ങുന്നതായി കണ്ടു. ഒടുവില്‍ സൗത്ത് ഗോവയിലെ അല്‍വാരോ ഡി ലെയോള ഫുര്‍ട്ടാഡോ റോഡിലെത്തി നിഖിന്റെ എയര്‍പോഡ്. ഇതിനിടെയിലാണ് എയര്‍പോഡ് കൈവശമുള്ളയാളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് എക്‌സില്‍ നിഖില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഇത് ഫോളോവേഴ്‌സും സുഹൃത്തുക്കളും ഷെയര്‍ ചെയ്തു. ഇതോടെ എയര്‍പോഡ് കണ്ടെത്തുന്ന ദൗത്യം എക്‌സ് ഏറ്റെടുത്തു.
ALSO READ: എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ
12 ലക്ഷം പേരാണ് ആദ്യത്തെ പോസ്റ്റ് കണ്ടത്. നൂറുകണക്കിനു മറുപടികളും കിട്ടി. ഒടുവില്‍ ലൊക്കേഷന്‍ കാണിക്കുന്ന കൃത്യമായ വീടിന്റെ ചിത്രം റീട്വീറ്റായെത്തി. തുടര്‍ന്ന് എയര്‍പോര്‍ഡ് എടുത്തയാളുമായി നേരിട്ട് സംസാരിക്കാന്‍ നിഖിലിനായി. എയര്‍പോഡ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന് അതെടുത്തയാള്‍ സമ്മതിച്ചു. മര്‍ഗോവ പൊലീസ് സ്റ്റേഷനില്‍നിന്നു നിഖിലിന്റെ സുഹൃത്ത് സങ്കേത് അത് ഏറ്റുവാങ്ങി. അങ്ങനെ കേരളത്തില്‍ നിന്നും നഷ്ടപ്പെട്ട എയര്‍പോഡ് ഗോവയില്‍ നിന്നും ലഭിച്ചതോടെ സന്തോഷത്തിലാണ് നിഖില്‍. എയര്‍പോഡ് എടുത്തയാളെ കുറിച്ച്് നിഖില്‍ വെളിപ്പെടുത്തിയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here