വനിതാ കമ്പാര്‍ട്ടുമെന്റില്‍ നഗ്നനായ യാത്രക്കാരന്‍; ചവിട്ടിപ്പുറത്താക്കി ടിടിആര്‍

suburban-train-naked-man-mumbai

മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ നഗ്നനായ യാത്രക്കാരൻ കയറി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഘാട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാള്‍ കല്യാണിലേക്ക് പോകുന്ന എ സി ലോക്കല്‍ ട്രെയിനില്‍ കയറുകയായിരുന്നു. ഞെട്ടിയ വനിതാ യാത്രക്കാര്‍ ഒച്ച വെച്ചിട്ടും യുവാവ് ട്രെയിനില്‍ നിന്ന് ഇറങ്ങിയില്ല.

‘ഇറങ്ങൂ’ എന്ന് ചില സ്ത്രീകള്‍ ആക്രോശിച്ചു. ചിലര്‍ സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ട്രെയിനിന്റെ വിൻഡോകളില്‍ അടിച്ചു. പിന്നീട് ടിക്കറ്റ് കളക്ടറെ വിളിച്ചുവരുത്തി കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ആളെ ഇറക്കിവിടുകയായിരുന്നു. ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി.

Read Also: ‘സോഷ്യൽ മീഡിയ വ‍ഴി തെറ്റിച്ചു’; മൂന്നാം ക്ലാസുകാരൻ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു

ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു മാസം മുമ്പ് ബാന്ദ്ര ടെര്‍മിനസില്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റ സംഭവമുണ്ടായിരുന്നു. ദീപാവലിക്ക് മുമ്പുള്ള ഉത്സവ തിരക്കാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News