വയനാടിന്റെ കണ്ണീരൊപ്പാന്‍; ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും കൈത്താങ്ങായി മുംബൈ മലാളികള്‍

Wayanad

വയനാട് പുനരധിവാസ പദ്ധതികള്‍ക്ക് സഹായഹസ്തവുമായി മഹാനഗരത്തിലെ മലയാളികള്‍. മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുന്നത്. ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവ് ചുരുക്കിയും മലയാളി സമാജങ്ങളും ജന്മനാടിനെ ചേര്‍ത്ത് പിടിക്കുകയാണ്.

വയനാട് ദുരന്തത്തില്‍ സഹായ വാഗ്ദാനവുമായി മുംബൈയിലെ നിരവധി സന്നദ്ധ സംഘടനകളും വ്യവസായികളും സാമൂഹിക പ്രവര്‍ത്തകരുമാണ് മുന്നോട്ട് വരുന്നത്. പുനരധിവാസ പദ്ധതികളില്‍ കേരള സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇവരുടെയെല്ലാം തീരുമാനം.

വയനാടിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമാകുമെന്ന് ഷിപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷൈബു വര്‍ഗീസ് പറഞ്ഞു. ഇതിനു മുന്‍പും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ഷൈബു ഒരു വീട് നിര്‍മ്മിച്ച് നല്‍കാനുള്ള മുഴുവന്‍ തുകയാണ് സഹായമായി വാദ്ഗാനം ചെയ്തിട്ടുള്ളത്.

Also Read ; വയനാട്ടിൽ പെയ്തിറങ്ങിയത് കേരളം കണ്ട ശക്തമായ മൂന്നാമത്തെ മഴ; പിന്നിൽ കാലാവസ്ഥാ വ്യതിയാനം; പഠന റിപ്പോർട്ട് പുറത്ത്

മുംബൈയില്‍ ലോജിസ്റ്റിക് രംഗത്തെ പ്രമുഖനായ ഹരി നായരും വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ആശങ്ക പങ്ക് വച്ചു. വയനാടിനെ വീണ്ടെടുക്കാന്‍ പുനരധിവാസ പദ്ധതികളുമായി സഹകരിച്ച് കിടപ്പാടം നിര്‍മ്മിച്ച് നല്‍കാനാണ് ഹരിയുടെയും തീരുമാനം

ഖോപ്പര്‍കര്‍ണ ആസ്ഥാനമായ ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്റര്‍ ഓണാഘോഷ പരിപാടികള്‍ ചുരുക്കിയാണ് വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ തീരുമാനിച്ചത്. ഓണാഘോഷങ്ങള്‍ റദ്ദാക്കിയും ചിലവുകള്‍ ചുരുക്കിയുമാണ് മുംബൈയിലെ വിവിധ മലയാളി സമാജങ്ങളും വയനാടിനെ ചേര്‍ത്ത് പിടിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News