26/11 മുംബൈ ഭീകരാക്രമണത്തിന് പതിനഞ്ച് വയസ്; ധീരരക്തസാക്ഷികളെ ഓര്‍ക്കാം

നവംബര്‍ 26,  മുംബൈ നഗരത്തെ വിറപ്പിച്ച, നിരവധി ജീവനുകള്‍ കൊഴിഞ്ഞ ദിവസം. രാജ്യം മുഴുവന്‍ ഇന്നും ആ ദു:ഖത്തില്‍ നിന്നും മോചിതരായിട്ടില്ല. രാജ്യത്തെ പ്രധാന നഗരത്തിന്റെ സുരക്ഷയ്ക്കായി, ഓരോ പൗരന്റെയും സുരക്ഷയ്ക്കായി ജീവന്‍ ത്യജിച്ച ധീരരായ ദേശസ്‌നേഹികളെയും മറക്കാന്‍ ഒരു ഇന്ത്യക്കാരനും കഴിയില്ല. 26/11 എന്ന ദിനം ഓരോ വര്‍ഷവും കടന്നു പോകുമ്പോള്‍ മുംബൈ നിവാസികള്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി എല്ലാവരും, ക്രൂരവും നിര്‍വചിക്കാനും കഴിയാത്ത ആ ഭീകരമായ സാഹചര്യത്തെ ധീരമായി പോരാടി അതിജീവിച്ചതിനെ ഓര്‍ക്കുക കൂടിയാണ്. പാകിസ്ഥാന്‍ തീവ്രവാദികള്‍ നഗരം വളഞ്ഞപ്പോള്‍ അവര്‍ക്കെതിരെ പോരാടി രാജ്യത്തെ രക്ഷിച്ച ധീരരായ നമ്മുടെ പോരാളികള്‍ എന്നും നാടിന് അഭിമാനമാണ്.

ALSO READ: ‘നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത്’; മുഖ്യമന്ത്രി

26/11 ചരിത്രം

2008 നവംബര്‍ 26ന് പത്ത് ലഷ്‌കര്‍ – ഇ – തയ്ബ തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നും കടല്‍ മാര്‍ഗം എത്തി വെടിവെയ്പ്പ് ആരംഭിച്ചു. 166 പേര്‍ കൊല്ലപ്പെട്ടു. അതില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 60 മണിക്കൂറോളമാണ് മുംബൈ നഗരം ഭീകരരുടെ വലയത്തിലായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അന്ന് നടന്ന സംഭവങ്ങള്‍ ഇന്ന് കൃത്യമായി ഓര്‍ക്കുന്നവരുണ്ട്. അവര്‍ ഈ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നും ധീരമായി പുറത്തുവന്നവരാണ്. ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാനായാണ് പതിനെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജീവന്‍ പണയം വച്ച് പോരാടിയതെന്ന് നന്ദിയോടെ അവര്‍ ഓര്‍ക്കുന്നു.

ALSO READ:  കുസാറ്റ് ഫെസ്റ്റ് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

26/11 ആക്രമണം ഓര്‍ക്കുമ്പോള്‍…

മറക്കാനാവാത്ത, അഗാധമായ ആഘാതമുണ്ടാക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പതിനഞ്ച് വര്‍ഷമാകുമ്പോള്‍ ഇപ്പോഴും അതിന്റെ ഓര്‍മകള്‍ പലരുടെയും കണ്‍മുന്നിലുണ്ട്. ആക്രമണത്തില്‍ മരിച്ച ഓരോരുത്തരെയും അന്ന് ഓര്‍ക്കുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെയും മറക്കാനാവില്ല. ഇന്ത്യ നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് മുംബൈ ഭീകരാക്രമണം. ജനങ്ങള്‍ 26/11 മെമ്മോറിയല്‍ കാണാന്‍ എത്തിചേരുന്നു. താജ് ഹോട്ടലിന്റെ ലോബിയിലാണ് അതുള്ളത്. താജ് ഹോട്ടല്‍ കൂടാതെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍, ദ ഒബ്‌റോയി ട്രിഡന്റ്, ദ ലിയോപോള്‍ഡ് കഫേ, ദ കാണാ ഹോസ്പിറ്റല്‍, ദ നരിമാന്‍ ഹൗസ്, ദ മെട്രോ സിനിമ തുടങ്ങിയ ഇടങ്ങളിലും ലഷ്‌കര്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News