2025നെ വരവേൽക്കാനൊരുങ്ങി മുംബൈ; നഗരത്തിൽ സുരക്ഷ ശക്തമാക്കി

mumbai

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് മുംബൈ നഗരം ഒരുങ്ങുമ്പോൾ ദീപാലങ്കാരം പ്രഭയിൽ മുംബൈ തിളങ്ങി നിൽക്കുന്നു. ഇക്കുറി ആഘോഷങ്ങൾക്ക് സമയ നിയന്ത്രണമില്ലാത്തതിനാൽ പുലരും വരെ ഹോട്ടലുകളും പ്രവർത്തിക്കും.ഇന്നും നാളെയും ഓഫീസുകളിൽ അവധിയെടുത്ത് പുതുവത്സരാഘോഷത്തിനായി തയ്യാറെടുത്തിരിക്കുന്നവരും നിരവധിയാണ്. മുംബൈയിലും സമീപ പ്രദേശങ്ങളിലുമുള്ള റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു കഴിഞ്ഞു.

മുംബൈയിൽ ഗേറ്റ് വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ചൗപ്പാത്തി, ജൂഹു, ബാന്ദ്ര കുർള കോംപ്ലക്സ്, കൂടാതെ നവി മുംബൈയിലെ പാം ബീച്ച്, തുടങ്ങിയ ഇടങ്ങളാണ് പ്രധാന ആഘോഷ കേന്ദ്രങ്ങൾ. ഇവിടെയെല്ലാം ഇന്ന് രാത്രിയോടെ ജനസമുദ്രമായിരിക്കും. മധ്യ റയിൽവേയും പശ്ചിമ റയിൽവെയും ഒരു ഡസനോളം സ്പെഷ്യൽ ലോക്കൽ ട്രെയിൻ സർവീസുകളാണ് നടത്തുന്നത്.

ALSO READ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം

ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മുതൽ 2025 ജനുവരി 1-ന് രാവിലെ 6:00 വരെ പ്രത്യേക ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കയാണ്. കനത്ത സുരക്ഷയിലാണ് നഗരം. 14000 പോലീസുമാരെയാണ് സുരക്ഷക്കായി പ്രധാന കേന്ദ്രങ്ങളിലായി നിയോഗിച്ചിരിക്കുന്നത്. എട്ട് അഡീഷണൽ കമ്മീഷണർമാർ, 29 ഡെപ്യൂട്ടി കമ്മീഷണർമാർ, 53 അസിസ്റ്റൻ്റ് കമ്മീഷണർമാർ, 2,184 ഓഫീസർമാർ, 12,048 കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെടെ 15,000 ഉദ്യോഗസ്ഥരെ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ വിന്യസിക്കും

പുതുവത്സരാഘോഷങ്ങൾക്കായി ഗോവയിലേക്ക് പോകുന്നവരുടെ തിരക്കും ഇക്കുറി കൂടുതലാണ്. വാഹനങ്ങളുടെ അധിക തിരക്കിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന മുംബൈ-ഗോവ ഹൈവേയിൽ ഗതാഗതക്കുരുക്ക് നേരിടുന്നതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here