‘മുംബൈ അധോലോക യുഗം ഇപ്പോള്‍ ദില്ലിയില്‍’ തുറന്നടിച്ച് മുഖ്യമന്ത്രി അതിഷി; മറുപടിയില്ലാതെ ബിജെപി

ദില്ലിയിലെ രോഹിണിയില്‍ ഇന്ന് രാവിലെ നടന്ന ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അതിഷി. ദില്ലി പൊലീസിനെ നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് തുറന്നടിച്ച മുഖ്യമന്ത്രി പ്രദേശത്തെ ക്രമസമാധാന നില തകരുകയാണെന്നും എന്നാല്‍ ഇത് കണക്കിലെടുക്കാതെ തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയാണെന്നും എക്‌സില്‍ കുറിച്ചു.

ALSO READ:  മികച്ച ഗായികയ്ക്കുള്ള മീഡിയ സിറ്റി പുരസ്കാരങ്ങൾ ബിന്ദു രവി ഏറ്റുവാങ്ങി; ലഭിച്ചത് നാലു അവാർഡുകൾ

ഇതിനാലാണ് ദില്ലിയുടെ അവസ്ഥ മുമ്പ് മുംബൈയിലെ അധോലോക യുഗം പോലയായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പകല്‍വെളിച്ചത്തിലും ബുള്ളറ്റുകള്‍ പായുന്നു, ഗുണ്ടകള്‍ പണം തട്ടിയെടുക്കുന്നു ക്രിമിനലുകള്‍ തഴച്ചുവളരുന്നു. ബിജെപിക്ക് ഇത് അവസാനിപ്പിക്കാനുള്ള ഉദ്ദേശവുമില്ല കൈകാര്യം ചെയ്യാനുള്ള കഴിവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബദ്ധം പറ്റി ബിജെപിക്ക് എങ്ങാനും ദില്ലിയില്‍ ഭരണം ലഭിച്ചാല്‍ ഇവിടുത്തെ ആശുപത്രികള്‍, വൈദ്യുതി, ജല വിതരണം എന്നിവയ്ക്ക് അടക്കം ക്രമസമാധാന നില തകര്‍ന്നത് പോലെയുള്ള സ്ഥിതിയുണ്ടാകും.

ALSO READ: വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി

എന്നാല്‍ ഇതിന് ഒട്ടും ഗൗരവം കൊടുക്കാതെയുള്ള തണുപ്പന്‍ മറുപടിയാണ് ബിജെപി ദേശീയ വക്താവ്
ഷാസിയ ഇല്‍മി നല്‍കിയത്. ഏത് സാഹചര്യവും രാഷ്ട്രീയ ആയുധമാക്കാനാണ് കളിപ്പാവയായ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.

ദില്ലി പ്രശാന്ത് വിഹാരിലെ സിആര്‍പിഎഫ് സ്‌കൂളിന്റെ മതിലും ഭിത്തിയും തകര്‍ത്ത സ്‌ഫോടനം ഇന്ന് രാവിലെ 7.45നാണ് ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍, എന്‍ഐഎ, സിആര്‍പിഎഫ്, എന്‍എസ്ജി എന്നിവയടക്കം സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍ നടക്കിനിരിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി ദില്ലി ഭരിക്കുന്നത് എഎപിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News