മുംബൈയെ അദാനി നഗരമാക്കാൻ അനുവദിക്കില്ലെന്ന് ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ തന്റെ പാർട്ടി അധികാരത്തിൽവന്നാൽ വ്യവസായി ഗൗതം അദാനിയുടെ സ്ഥാപനത്തിന് നൽകിയ ധാരാവിയിലെ ചേരി പുനർവികസനപദ്ധതിയുടെ ടെൻഡർ റദ്ദാക്കുമെന്നും താക്കറെ പറഞ്ഞു.
ധാരാവിയിലെ സാധാരണക്കാരെയും ചെറുകിട വ്യവസായങ്ങളെയും പിഴുതെറിയാൻ സമ്മതിക്കില്ലെന്നും താക്കറെ പറഞ്ഞു. നിലവിലെ താമസക്കാർക്ക് ധാരാവിയിൽ തന്നെ വീടുകൾ നൽകുമെന്നും താക്കറെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലൊന്നായ ധാരാവിയുടെ പുനർവികസനപദ്ധതിയുടെ കരാറിൽ വെളിപ്പെടുത്താത്ത അധിക ഇളവുകൾ അദാനിഗ്രൂപ്പിന് നൽകുന്നുണ്ടെന്നും താക്കറെ ആരോപിച്ചു. ചേരി പുനരധിവാസ പദ്ധതിയുടെ മറവിൽ ഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുകയാണെന്നും താക്കറെ കുറ്റപ്പെടുത്തി.
ALSO READ: നിപ; സമ്പർക്ക പട്ടികയിലുള്ള രണ്ട് പേർക്ക് രോഗലക്ഷണം: മന്ത്രി വീണാ ജോർജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here