ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് മുംബൈയില്‍ നിന്നുള്ള 37 കാരിയായ യുവതി വരനെ തേടുന്ന പരസ്യമാണ്. പ്രതിവര്‍ഷം ഒരു കോടിയെങ്കിലും വരുമാനമുള്ള ആളെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് യുവതി പറയുന്നത്. മുംബൈയിലാണ് യുവതി ജോലി ചെയ്യുന്നത്. ആ നഗരത്തില്‍ സ്വന്തമായി വീടുള്ള ജോലിയോ ബിസിനസോ ഉള്ള വരനെയാണ് യുവതിക്ക് ആവശ്യം.
പ്രതിവര്‍ഷം ഒരു കോടിയെങ്കിലും വരുമാനമുള്ള ആളെയാണ് താന്‍ ആഗ്രഹിക്കുന്നത്. കൂടാതെ ഒരു സര്‍ജനെയോ സിഎക്കാരനെയോ ആണ് താന്‍ ഇഷ്ടപ്പെടുന്നത്. വരന്റേത് ഒരു വിദ്യാസമ്പന്ന കുടുംബം ആയിരിക്കണം, ഇങ്ങനെ പോകുന്നു യുവതിയുടെ ആവശ്യങ്ങള്‍. ഏപ്രില്‍ രണ്ടിനാണ് യുവതിയുടെ ഈ ആവശ്യങ്ങള്‍ പറഞ്ഞുള്ള ഒരു ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എക്‌സില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്.
വര്‍ഷം യുവതിയുടെ വരുമാനം നാല് ലക്ഷമാണ്. ഐടി കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1.7 ലക്ഷം പേര്‍ക്ക് മാത്രമാണ് ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളത്. അതേസമയം രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. യുവതിക്ക് ചെറിയ ചെറിയ ആഗ്രഹങ്ങളെ ഉള്ളുവെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്യുന്നത്.
Expectation of groom by a 37 year old female earning 4,00,000 per year, translated from Marathi. This is next level delusion. pic.twitter.com/0ohyDboqpd
— Ambar (@Ambar_SIFF_MRA) April 2, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here